അറ്റ്‍ലീ-വിജയ് ചിത്രം 'തെരി' ഹിന്ദി റീമേക്കിന്; നായകനാകാൻ വരുൺ ധാവൻ, വീഡിയോ

വൻ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്
അറ്റ്‍ലീ-വിജയ് ചിത്രം 'തെരി' ഹിന്ദി റീമേക്കിന്; നായകനാകാൻ വരുൺ ധാവൻ, വീഡിയോ

2016-ൽ അറ്റ്‍ലീയുടെ സംവിധാനത്തിലൊരുങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം 'തെരി'യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം ടൈറ്റിൽ റിവീൽ വീഡിയോയിലൂടെ അണിയറപ്രവർത്തകർ പങ്കുവെച്ചു. 'ബേബി ജോൺ' എന്നാണ് ചിത്രത്തിന്റെ പേര്. വരുണിന്റെ 18-ാമത് ചിത്രമാണിത്. വൻ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

കലീസ് ആണ് ബേബി ജോണിന്റെ സംവിധായകൻ. ആറ്റ്ലീയുടെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് കലീസ്. പ്രിയ ആറ്റ്ലിയും മുറാദ് ഖേതാനിയും ചേര്‍ന്നാണ് നിർമ്മാണം. മെയ് 31-ന് ചിത്രം തിയേറ്ററുകളിലെത്തും. ആക്ഷൻ എന്റർടെയ്നറായെത്തുന്ന സിനിമയിൽ നായികയാകുന്നത് കീർത്തി സുരേഷാണ്.

അറ്റ്‍ലീ-വിജയ് ചിത്രം 'തെരി' ഹിന്ദി റീമേക്കിന്; നായകനാകാൻ വരുൺ ധാവൻ, വീഡിയോ
'തങ്കലാൻ' വരാൻ ഇനിയും വൈകും; ചിയാൻ സിനിമ രണ്ടാം തവണയും റിലീസ് ഡേറ്റ് മാറ്റി

വമിഖ ഗബ്ബി, ജാക്കി ഷ്രോഫ് എന്നിവരും ബേബി ജോണിന്റെ ഭാഗമാകും. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് തമൻ ആണ്. ടീസർ വീഡിയോയിലുള്ള തമന്റെ ബിജിഎമ്മിനെ നിരവധി പേരാണ് പ്രശംസിച്ചെത്തിയിരിക്കുന്നത്. വരുണിന്റെ ലുക്കും പ്രതീക്ഷ നൽകുന്നുവെന്നും പ്രതികരണങ്ങളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com