പതിമൂന്ന് വർഷങ്ങൾക്ക് ശേഷം തൃഷ വീണ്ടും ബോളിവുഡിൽ

സൽമാൻ ഖാനാകും ചിത്രത്തിൽ നായകനെന്നാണ് റിപ്പോർട്ടുകൾ.

dot image

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയാണ് തൃഷ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന നായിക. ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ് തൃഷ. അക്ഷയ് കുമാറിനൊപ്പം 2010ൽ ഖട്ട മീത്തയിലൂടെയാണ് തൃഷയുടെ അരങ്ങേറ്റം.

എന്നാൽ അന്ന് ചിത്രം പരാജയമായതിന് പിന്നാലെ ഹിന്ദിയിൽ താരം നിലയുറപ്പിക്കാതെയായി. വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും തൃഷയുടെ റീ എൻട്രി. സൽമാൻ ഖാനാകും ചിത്രത്തിൽ നായകനെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വിജയചിത്രങ്ങളിലൂടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് തൃഷ ഇപ്പോൾ നീങ്ങുന്നത്. ബോളിവുഡിലെ റീ എൻട്രി അവിടെയും തിളങ്ങാനുള്ള അവസരമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

'ഭാഷയോട് പരമാവധി നീതിപുലർത്തി' ;തൂവാനത്തുമ്പികൾ എന്തുകൊണ്ട് 'എവർഗ്രീൻ'?; അശോകൻ പറയുന്നു

തമിഴിൽ വിടായമുർച്ചി, മലയാളത്തിൽ ഐഡന്റിറ്റി എന്നീ സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ് തൃഷ ഇപ്പോൾ. മണിരത്നം സിനിമ തഗ് ലൈഫിലും തൃഷ പ്രധാന കഥാപാത്രത്തിലെത്തുമെന്നാണ് വിവരം. കമൽ ഹാസനാണ് നായകൻ.

dot image
To advertise here,contact us
dot image