'തങ്കലാൻ' കഴിഞ്ഞാൽ പാ രഞ്ജിത് ബോളിവുഡിലേക്ക്; സൂപ്പർസ്റ്റാർ നായകനാകും

നിർമ്മാതാവ് കെ ഇ ജ്ഞാനവേലാണ് ഏറെ കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിച്ചത്

dot image

തങ്കലാൻ എന്ന സിനിമയ്ക്ക് ശേഷം പാ രഞ്ജിത് ബോളിവുഡിലേക്ക്. നിർമ്മാതാവ് കെ ഇ ജ്ഞാനവേലാണ് ഏറെ കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിച്ചത്. പാ രഞ്ജിത്ത് അടുത്തതായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം താൻ നിർമ്മിക്കുന്നുതായി നിർമ്മാതാവ് പറഞ്ഞ്. ബോളിവുഡിലെ ഒരു മുൻനിര താരമാണ് നായകൻ. താരത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും തങ്കലാൻ ടീസർ കണ്ട് നടൻ ഉത്സാഹത്തിലാണെന്ന് ജ്ഞാനവേൽ പറഞ്ഞു.

'വെട്രിമാരൻ വാടിവാസലോടെ ലിസ്റ്റിൽ ഉൾപ്പെടും'; ബോക്സ് ഓഫീസ് കണക്കുകളെക്കുറിച്ച് മാരി സെൽവരാജ്

തമിഴ് സിനിമയിലെ സംവിധായക നിരയിൽ പ്രധാനപ്പെട്ട സാന്നിധ്യമാണ് പാ രഞ്ജിത്ത്. സാമൂഹിക പ്രശ്നങ്ങളുടെ സങ്കീർണ്ണതകളിലേക്ക് കടന്നുചെല്ലുന്ന റിയലിസ്റ്റിക് കഥപറച്ചിൽ രീതിയാണ് പാ രഞ്ജിത്ത് സിനിമകൾക്ക്. ഹിന്ദി സിനിമാ വ്യവസായത്തിന് പുതിയ അനുഭവമാകും പാ രഞ്ജിത് സിനിമ എന്ന പ്രതീക്ഷയാണ് ആരാധകർക്ക്.

'ആദ്യത്തെ വിവാഹം ചക്കിയുടേത്'; പാർവതി പറയുന്നു

അതേസമയം തങ്കലാന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി വരികയാണ്. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാലും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നതിനാലും വലിയ ചർച്ചയാണ് സിനിമയുണ്ടാക്കുന്നത്. സിനിമയുടെ ടീസർ കൂടി പുറത്തെത്തിയതോടെ വാനോളമാണ് പ്രതീക്ഷ.

'അൺപ്രെഡിക്ടബിൾ ആയിരിക്കുകയാണ് എളുപ്പം'; 'തഗ് ലൈഫി'നെക്കുറിച്ച് മണിരത്നം

കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. 2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മേക്കിങ് വീഡിയോയും നേരത്തേ പുറത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us