'ആദ്യത്തെ വിവാഹം ചക്കിയുടേത്'; പാർവതി പറയുന്നു

നടി കാർത്തികയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാർവതി
'ആദ്യത്തെ വിവാഹം ചക്കിയുടേത്'; പാർവതി പറയുന്നു

മലയാളിക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. താരവിവാഹങ്ങൾ പൊതുവെ വലിയ ചർച്ചയാകാറുള്ളത് ബോളിവുഡിൽ ആണ്. എന്നാൽ പാർവതിയുടെയും ജയറാമിന്റെയും മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം ആ നിലയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയായിരുന്നു. ഈ വിവാഹം ഉടനുണ്ടോ എന്ന് പാർവതിയോട് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഇപ്പോഴത്തെ ചർച്ച.

കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ലെന്നും മകൾ മാളവികയുടേത് ഉടനെ കാണുമെന്നുമാണ് പാർവതി പറഞ്ഞത്. നടി കാർത്തികയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാർവതി.

മാളവിക
മാളവിക
'ആദ്യത്തെ വിവാഹം ചക്കിയുടേത്'; പാർവതി പറയുന്നു
പാർത്ഥിപൻ്റെ പുതിയ ചിത്രത്തിൽ ഹരീഷ് ശിവരാമകൃഷ്ണൻ പാടും

നവംബർ പത്തിനാണ് കാളിദാസ് ജയറാമും തരിണി കലിംഗരായരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. കുടുംബം ഔദ്യോഗികമായി വാർത്ത സ്ഥിരീകരിക്കും മുമ്പ് ഇരുവരും മോതിരം മാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇരുവരുടെയും പ്രണയവാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ തുടക്കം മുതലേ ഏറ്റെടുത്ത ഒന്നാണ്.

കാളീദാസും തരിണിയും
കാളീദാസും തരിണിയും
'ആദ്യത്തെ വിവാഹം ചക്കിയുടേത്'; പാർവതി പറയുന്നു
സ്ക്വിഡ് ഗെയിം റിയാലിറ്റി ഷോ; 'ദി ചലഞ്ച്' സ്ട്രീമിങ് തുടങ്ങുന്നു

'വിക്രം' ആണ് കാളിദാസ് അഭിനയിച്ച് അവസാനം റിലീസിനെത്തിയ സിനിമ. പ്രേക്ഷക പ്രതികരണത്തിനൊപ്പം വലിയ കളക്ഷനും സിനിമയ്ക്ക് നേടാനായി. 'രജനി'യാണ് ഉടൻ റിലീസിന് ഒരുങ്ങുന്നത്. വിനില്‍ സ്കറിയ വര്‍ഗീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ​ഹിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയവർ അഭിനേതാക്കളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com