ജോജുവിന്റെ തിരക്കഥ, സംവിധാനം അഖിൽ മാരാർ; പുതിയ ചിത്രം ഓ​ഗസ്റ്റിൽ

ബി​ഗ് ബോസ് താരങ്ങളായ സാ​​ഗർ സൂര്യ, ജുനൈസ് എന്നിവരും സിനിമയുടെ ഭാ​ഗമാകുമെന്നാണ് റിപ്പോർട്ട്
ജോജുവിന്റെ തിരക്കഥ, സംവിധാനം അഖിൽ മാരാർ; പുതിയ ചിത്രം ഓ​ഗസ്റ്റിൽ

നടൻ ജോജു ജോർജ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെ സുപരിചിതനായി, ബി​ഗ് ബോസ് റിയാലിറ്റി ഷോ സീസൺ 5-ലെ ജേതാവായ അഖിൽ മാരാരാണ് ചിത്രത്തിൽ സംവിധായകൻ. ബി​ഗ് ബോസ് താരങ്ങളായ സാ​​ഗർ സൂര്യ, ജുനൈസ് എന്നിവരും സിനിമയുടെ ഭാ​ഗമാകുമെന്നാണ് റിപ്പോർട്ട്.

ഓ​ഗസ്റ്റ് ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കും. തൃശ്ശൂരിൽ വച്ചാണ് ചിത്രീകരണം ആരംഭിക്കുക. 'ഒരു താത്വിക അവലോകന'ത്തിലൂടെയാണ് ജോജുവും അഖിൽ മാരാരും ഒന്നിക്കുന്നത്. കോമഡി-ഡ്രാമ വിഭ​ഗത്തിലുള്ള ചിത്രമാണ് ഇത്. പുതിയ ചിത്രത്തെ കുറിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

'ഉ​പ​ചാ​ര​പൂ​ർ​വ്വം​ ​ഗു​ണ്ടാ​ജ​യ​ൻ'​ ആണ് സാ​ഗർ സൂര്യയുടെ ആദ്യ ചിത്രം. പൃ​ഥ്വി​രാ​ജ് നായകനായ ​'കു​രു​തി'​യിൽ സാ​ഗർ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററാണ് ജുനൈസ്. ജുനൈസിന്റെ നിരവധി വീഡിയോകൾ ഇതിനോടകം തന്നെ വൈറലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com