Top

കരകവിഞ്ഞ് യമുന; ഡല്‍ഹിയില്‍ മൂവായിരത്തോളംപേര്‍ ദുരിതത്തില്‍

ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെളളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തുടരുന്ന മഴയുമാണ് നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണം

14 Aug 2022 12:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരകവിഞ്ഞ് യമുന; ഡല്‍ഹിയില്‍ മൂവായിരത്തോളംപേര്‍ ദുരിതത്തില്‍
X

ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് കരകവിഞ്ഞൊഴുകി യമുന. നദിയിലെ ജലനിരപ്പ് 205.99 മീറ്ററിലെത്തി. ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെളളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തുടരുന്ന മഴയുമാണ് നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണം. പെട്ടന്നുണ്ടായ വെളളപ്പൊക്കത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡല്‍ഹി നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ മൂവായിരത്തോളം പേരാണ് ദുരിതത്തിലായത്. ഇവരില്‍ ഭൂരിഭാഗം പേരും കാലി വളര്‍ത്തി ജീവിക്കുന്നവരാണ്. കാലികളുമായി മറ്റ് പ്രദേശങ്ങളിലേക്ക് മാറാന്‍ കഴിയാത്തതിലാല്‍ തന്നെ മയൂര്‍ വിഹാറിലെ റോഡരികില്‍ ടെന്റ്‌കെട്ടി താമസിക്കുകയാണിവര്‍. നദീ തീരത്തെ കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും വെളളത്തിനടിയിലായി. ഈ സാഹചര്യത്തില്‍ പാകമാകാത്ത വിളകള്‍ വില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.

വെളളപ്പൊക്കബാധിതര്‍ക്ക് ഭക്ഷണവും വെളളവും ഉറപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതോടൊപ്പം തന്നെ തീരദേശ നിവാസികള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുളളതായും സര്‍ക്കാര്‍ വൃത്തം വ്യക്തമാക്കി.

STORY HIGHLIGHTS: Yamuna overflows in many places in Delhi

Next Story