ന്യൂഡല്ഹി: ശ്വാസകോശ അണുബാധയെ തുടര്ന്ന് ചികിത്സയിലുള്ള സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില് പുരോഗതി. പാര്ട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാര്ത്താക്കുറിപ്പ് പുറത്തിറക്കി. നിലവില് ഡല്ഹി എയിംസിലാണ് യെച്ചൂരി ചികിത്സയിലുള്ളത്.
ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില് എമര്ജന്സി വാര്ഡില് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല് വിവരങ്ങള് ആശുപത്രി അധികൃതര് പുറത്തുവിട്ടിട്ടില്ല. പ്രത്യേക ഡോക്ടര് സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.