ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ തടഞ്ഞ അധ്യാപകന് പുരസ്‌കാരമില്ല; തീരുമാനം പിന്‍വലിച്ച് കര്‍ണാടക

കഴിഞ്ഞ ദിവസം സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രാമകൃഷ്ണയുടെ പേരുണ്ടായിരുന്നു.
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ തടഞ്ഞ അധ്യാപകന് പുരസ്‌കാരമില്ല; തീരുമാനം പിന്‍വലിച്ച് കര്‍ണാടക
Updated on

ബെംഗളൂരു: ഹിജാബ് ധാരികളായ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച പ്രധാനാധ്യാപകനുള്ള പുരസ്‌കാരമില്ല. പ്രിന്‍സിപ്പല്‍ ബി എന്‍ രാമകൃഷ്ണക്കുള്ള അധ്യാപക അവാര്‍ഡ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു.

കുന്താപുരം ഗവ കോളേജ് പ്രിന്‍സിപ്പലാണ് ബി എന്‍ രാമകൃഷ്ണ. ഹിജാബ് ധരിച്ച കുട്ടികളെ ഇദ്ദേഹം ഗേറ്റില്‍ തടയുന്ന വീഡിയോ ഹിജാബ് വിവാദ കാലത്ത് പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രാമകൃഷ്ണയുടെ പേരുണ്ടായിരുന്നു.

പ്രിന്‍സിപ്പാളിന്റെ നടപടി ചിലര്‍ ചോദ്യം ചെയ്തതോടെയാണ് സര്‍ക്കാര്‍ നടപടി. 2021ല്‍ ആയിരുന്നു കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് വിവാദമായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കിയതോടെ മുസ്ലിം വിഭാഗത്തില്‍ നിന്ന് പ്രതിഷേധമുയരുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com