ഉദ്ധവ് താക്കറെയുടെ വാഹനത്തിന്‌ നേരെ ആക്രമണം, തേങ്ങയും ചാണകവും എറിഞ്ഞു; പ്രതികാരമെന്ന് അറസ്റ്റിലായവർ

മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ തലവൻ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ വെള്ളിയാഴ്ച്ച അക്രമം നടത്തിയിരുന്നു. രാജ് താക്കറെയുടെ കാറിന് നേരെ അടയ്ക്കയും തക്കാളിയും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഉദ്ധവ് താക്കറെയുടെ വാഹനത്തിന്‌ നേരെ ആക്രമണം, തേങ്ങയും ചാണകവും എറിഞ്ഞു; പ്രതികാരമെന്ന് അറസ്റ്റിലായവർ
Updated on

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവ്സേനാ ഉദ്ധവ് വിഭാ​ഗം അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. തേങ്ങയും ചാണകവും വാഹന വ്യൂഹത്തിന് നേരെ എറിയുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ താനെയിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ആക്രമണത്തിൽ രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നെങ്കിലും ഉദ്ധവ് താക്കറെക്കോ ഒപ്പമുണ്ടായിരുന്നവർക്കോ പരിക്കുകളില്ല. മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ തലവൻ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ വെള്ളിയാഴ്ച്ച അക്രമം നടത്തിയിരുന്നു. രാജ് താക്കറെയുടെ കാറിന് നേരെ അടയ്ക്കയും തക്കാളിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന് പ്രതികാരമായാണ് ഉദ്ധവിന്റ വാഹനം ആക്രമിച്ചതെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ പ്രവർത്തകർ പറഞ്ഞു.

സംഭവത്തിൽ 20 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ് താക്കറെ നിലവിൽ മധ്യമഹാരാഷ്ട്ര മേഖലയിൽ പര്യടനത്തിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com