സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്നുവെങ്കില്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് അഭിവൃദ്ധിയില്ല?; പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിന് വേണ്ടി പൊതുജനങ്ങളോട് കള്ളം പറയുകയും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്നുവെങ്കില്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് അഭിവൃദ്ധിയില്ല?; പ്രിയങ്ക ഗാന്ധി

ഫത്തേഗഡ് സാഹിബ്: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെങ്കില്‍ എന്തുകൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിന് വേണ്ടി പൊതുജനങ്ങളോട് കള്ളം പറയുകയും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമര്‍ സിങിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്ത് 70 കോടി യുവാക്കള്‍ തൊഴിലില്ലാത്താവരാണെന്നും 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണെന്നും പ്രിയങ്ക പറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ 30 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ മക്കള്‍ക്ക് ജോലി ലഭിക്കാത്തത്. ഇന്ത്യ അതിവേഗം കുതിക്കുകയാണെങ്കില്‍ എന്തുകൊണ്ട് പണപ്പെരുപ്പം വളരെയധികം വര്‍ധിച്ചു. രാജ്യം പുരോഗമിക്കുകയാണെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ ഉരുക്കുഫാക്ടറികള്‍ പൂട്ടുന്നത്. എന്തുകൊണ്ടാണ് ജിഎസ്ടി ചുമത്തി വ്യവസായത്തെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രിയങ്ക ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com