ബിജെപി വിവാദമുണ്ടാക്കുന്നത് മോദിയുടെ പരാജയം മറയ്ക്കാന്‍; മണി ശങ്കര്‍ അയ്യരെ തള്ളി കോണ്‍ഗ്രസ്

ചൈനയെ പേടിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറയുന്ന പഴയ വീഡിയോ ഉണ്ടെന്നും പവന്‍ ഖേര പറഞ്ഞു.
ബിജെപി വിവാദമുണ്ടാക്കുന്നത് മോദിയുടെ പരാജയം മറയ്ക്കാന്‍; മണി ശങ്കര്‍ അയ്യരെ തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ മണി ശങ്കര്‍ അയ്യരെ തള്ളി കോണ്‍ഗ്രസ്. പരാമര്‍ശത്തോട് പൂര്‍ണ്ണമായി വിയോജിക്കുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പറഞ്ഞു.

പവന്‍ ഖേരയുടെ പരാമര്‍ശത്തോട് കോണ്‍ഗ്രസ് പൂര്‍ണ്ണമായും വിയോജിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയം മറയ്ക്കാനാണ് ബിജെപി മാസങ്ങള്‍ക്ക് മുമ്പ് പവന്‍ ഖേര നടത്തിയ പരാമര്‍ശം വിവാദമാക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആണവശേഷി ലോകത്തിന് മുന്നില്‍ കാണിച്ചിട്ടുണ്ട്. ദേശീയ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുക. ചൈനയെ പേടിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറയുന്ന പഴയ വീഡിയോ ഉണ്ടെന്നും പവന്‍ ഖേര പറഞ്ഞു. ഇന്ത്യ പാക്കിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല്‍ ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നുമായിരുന്നു മണി ശങ്കര്‍ അയ്യറിന്റെ പരാമര്‍ശം.

മണിശങ്കര്‍ അയ്യറിലൂടെയും, സാം പിത്രോദയായിലൂടെയും കോണ്‍ഗ്രസിന്റെ നിലപാടുകളാണ് വ്യക്തമാകുന്നത്. കേരളത്തിലടക്കം കോണ്‍ഗ്രസ് എസ്ഡിപിഐയുടെയും പിഎഫ്‌ഐയുടെയും പിന്തുണ സ്വീകരിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. പാകിസ്താന്റെ പക്കല്‍ ആറ്റം ബോംബ് ഉണ്ട്. നമ്മുടെ പക്കലുമുണ്ട്. എന്നാല്‍ ഒരു ഭ്രാന്തന് ലാഹോറിന് മുകളില്‍ ബോംബ് വര്‍ഷിക്കാന്‍ തോന്നിയാല്‍ റേഡിയേഷന്‍ അമിത്സറിലെത്താന്‍ 8 സെക്കന്റ് പോലും വേണ്ടിവരില്ല. നമ്മള്‍ അവരെ ബഹുമാനിച്ചാല്‍ അവര്‍ സമാധാനം തുടരും. നമ്മള്‍ അവരെ കബളിപ്പിച്ചാല്‍ ഒരു ഭ്രാന്തന്‍ വന്ന് ബോബിട്ടാല്‍ എന്ത് ചെയ്യും എന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശം.

പാകിസ്താനുമായുള്ള നമ്മുടെ പ്രശ്നങ്ങള്‍ എത്ര ഗൗരവമേറിയതാണെങ്കിലും, വിശ്വഗുരു ആകണമെങ്കില്‍, അവ പരിഹരിക്കാന്‍ നമ്മള്‍ കഠിനമായി പരിശ്രമിക്കുന്നുവെന്ന് കാണിക്കണം, എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഇതിനായി നമ്മള്‍ ഒന്നും ചെയ്യുന്നില്ലെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com