'കല്യാണങ്ങളിൽ മൂലയിലിരുന്ന് അസംബന്ധം പറയുന്ന' അമ്മാവനാണ് മോദി; മോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

കോൺഗ്രസ് പ്രകടന പത്രികയിൽ സമ്പത്തിൻ്റെ പുനർവിതരണത്തെച്ചൊല്ലിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്ക ഗാന്ധി
'കല്യാണങ്ങളിൽ മൂലയിലിരുന്ന് 
അസംബന്ധം പറയുന്ന' അമ്മാവനാണ് മോദി; മോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

വാൽസാദ്: കോൺഗ്രസ് പ്രകടന പത്രികയിൽ സമ്പത്തിൻ്റെ പുനർവിതരണത്തെച്ചൊല്ലിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്ക ഗാന്ധി. 'കല്യാണങ്ങളിൽ ഒരു മൂലയിൽ അസംബന്ധം പറയുന്ന' അമ്മാവനോടാണ് മോദിയെ കോൺഗ്രസ് നേതാവ് ഉപമിച്ചത്. 'താൻ വഹിക്കുന്ന പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് ആളുകൾ തൻ്റെ വാക്കുകൾ ഗൗരവമായി എടുക്കുമെന്ന് കരുതുന്നതിനാലാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രി വിഡ്ഢിത്തങ്ങൾ സംസാരിക്കുന്നത്, എന്നാൽ പ്രധാനമന്ത്രിയുടെ വിഡ്ഢിത്തങ്ങൾ പുച്ഛത്തോടെയാണ് ജനങ്ങൾ കാണുന്നത്.' പ്രിയങ്ക പറഞ്ഞു.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ വികസന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റി. കോൺഗ്രസിന്റെ പ്രകടന പത്രികയാണ് മോദിയും ബിജെപിയും ചർച്ച ചെയ്യുന്നത്. സ്വന്തം പ്രകടന പത്രികയിൽ ജനങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യാൻ ബിജെപി തയ്യാറാവുന്നില്ല' എന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്‌ലിം ലീഗിന്റേതാണെന്നും രാജ്യത്തിന്റെ സമ്പത്ത് മുസ്‌ലിംകൾക്ക് പതിച്ചു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും നരേന്ദ്ര മോദി ആരോപിച്ചിരുന്നു. നരേന്ദ്രമോദിക്ക് പുറമെ സമാന ആരോപണവുമായി അമിത് ഷാ, രാജ്‌നാഥ്‌ സിംഗ്, യോഗി ആദിഥ്യ നാഥ്‌, മറ്റ് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും വഴി വെച്ച മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പ്രതിപക്ഷ കക്ഷി നേതാക്കളും വിമർശനവുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

'കല്യാണങ്ങളിൽ മൂലയിലിരുന്ന് 
അസംബന്ധം പറയുന്ന' അമ്മാവനാണ് മോദി; മോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
പൂനം മഹാജന്റെ പേര് വെട്ടി ബിജെപി; ഇനി ഉജ്ജ്വല്‍ നികം സ്ഥാനാര്‍ത്ഥി

Related Stories

No stories found.
logo
Reporter Live
www.reporterlive.com