രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും ഇനി ബിജെപി ഭരിക്കും. കൈയിലുള്ള രണ്ട് സംസ്ഥാനങ്ങൾ കൈവിട്ട കോൺഗ്രസിന് ആശ്വാസമായി തെലങ്കാനയിലെ വിജയം. ഭരണത്തുടർച്ച നഷ്ടപ്പെടുത്തി ബിആർഎസ്.
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തുടങ്ങും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തുടങ്ങും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരിക. മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ആദ്യഫലസൂചനകൾ 9 മണിയോടെ അറിയാം. വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം റിപ്പോർട്ടർ ടിവിയിലൂടെ അറിയാം.

ജനവിധി ഇന്നറിയാം 

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ്. രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് എക്സിറ്റ് പോൾ ഫലങ്ങൾ മുൻതൂക്കം നൽകുന്നത് എങ്കിലും ആത്മവിശ്വാസത്തിൽ തന്നെയാണ് ബിജെപി.

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
ജനവിധി ഇന്നറിയാം; നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപസമയത്തിനകം

തെലങ്കാനയിൽ കോൺഗ്രസിന്റെ നിർണായക സൂം മീറ്റിംഗ്

രാഹുൽ ഗാന്ധി വിളിച്ച മീറ്റിംഗിൽ തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും പങ്കെടുത്തു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താൻ നിർദേശം. തൂക്ക് സഭയെങ്കിൽ എംഎൽഎമാരെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും.

എഐസിസി ആസ്ഥാനത്ത് ആഘോഷം

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എഐസിസി ആസ്ഥാനത്ത് ആഘോഷം. പടക്കം പൊട്ടിച്ചാണ് പ്രവ‍ർത്തകരുടെ ആഘോഷം. കർഷകരും തൊഴിലാളികളും സ്ത്രീകളും കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കും എന്ന് പ്രവർത്തകർ.

വോട്ടെണ്ണൽ എട്ട് മണിക്ക് 

നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിക്കും. അതീവ സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക. ഇവിഎം അൺലോക്ക് ചെയ്യുന്നത് ആറ് മണിയോടെ ആരംഭിച്ചിട്ടുണ്ട്.

ഛത്തീസ്ഗഢിലും ജാഗ്രതയോടെ കോൺഗ്രസ്

ഛത്തീസ്​ഗഢിൽ ഓപ്പറേഷൻ താമര ഭയന്ന് സ്ഥാനാർത്ഥികളോട് റായ്പൂരിലെത്താൻ നിർദേശം. പിസിസി ആസ്ഥാനത്ത് ഇന്ന് തന്നെ വിജയികൾ എത്തണമെന്ന് ഹൈക്കമാൻഡ്. റായ്പൂരിൽ റിസോർട്ട് ബുക്ക് ചെയ്ത് കോൺഗ്രസ്.

മധ്യപ്രദേശിൽ ശിവരാജ്സിംഗ് ചൗഹാനോ കമൽനാഥോ?

മധ്യപ്രദേശിൽ ഭരണത്തുട‍ർച്ച പ്രതീക്ഷിച്ച് ബിജെപി. വീണ്ടും വിജയിച്ചാൽ ശിവരാജ് സിം​ഗ് ചൗഹാന് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യത വിദൂരം. മുഖ്യമന്ത്രി സാധ്യത കേന്ദ്രമന്ത്രി പ്രഹ്‌ളാദ് പട്ടേലിന്. മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിം​ഗ് തോമ, ഫ​ഗ്​ഗൻ സിം​ഗ് കുലസ്തെ, മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കമൽനാഥ് എന്നിവരാണ് ഫലം കാത്തിരിക്കുന്ന പ്രമുഖ‍ർ.

ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഗേൽ മാജിക് ഫലം കാണുമോ?

ഛത്തീസ്​​ഗഢിൽ ഭൂപേഷ് ബാ​ഗലിന്റെ മാജിക്കിൽ ഉറച്ച് വിശ്വസിച്ച് കോൺ​ഗ്രസ്. 2018 ലെ മികച്ച വിജയം അവസാന നിമിഷവും കോൺ​ഗ്രസിന് ആത്മവിശ്വാസം നൽകുന്നു. 90 ൽ 68 സീറ്റാണ് 2018 ൽ കോൺ​ഗ്രസ് നോടിയത്. 15 സീറ്റിലേക്ക് ബിജെപി ഒതുങ്ങി.

രാജസ്ഥാനിൽ തുടരാനാകുമോ കോൺഗ്രസിന്? തിരിച്ച് പിടിക്കുമോ ബിജെപി?

കോൺ​ഗ്രസ് ഭരിക്കുന്ന രാജസഥാനിലേക്ക് ബിജെപിക്ക് തിരിച്ചുവരാനാകുമോ? ​ഗെഹ്ലോട്ട് - സച്ചിൻ പൈലറ്റ് ആഭ്യന്തര കലഹങ്ങൾ മാറ്റിവച്ച് മത്സരത്തിന് ഒറ്റക്കെട്ടായെന്ന് കോൺ​ഗ്രസ് പറയുമ്പോഴും വിജയം അത്ര എളുപ്പമല്ല. രാജസ്ഥാനിൽ ബിജെപി തിരിച്ചുവരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. 200 സീറ്റിൽ 100 സീറ്റ് നേടിയായിരുന്നു 2018 ലെ കോൺ​ഗ്രസ് വിജയം. 73 സീറ്റ് ബിജെപിയും നേടി. ഭൂരിപക്ഷത്തിന് വേണ്ടത് 100 സീറ്റ്.

തെലങ്കാനയിൽ ആര് വാഴും? ബിആ‍ർഎസോ കോൺഗ്രസോ!

കെ ചന്ദ്രശേഖര റാവുവിന്റെ ബിആ‍ർഎസോ കോൺ​ഗ്രസോ എന്നതാണ് തെലങ്കാനയിൽ നിന്ന് അറിയേണ്ടത്. 119 സീറ്റുകളിലാണ് തെലങ്കാനയിൽ മത്സരം. നിലവിലെ കക്ഷിയായ ബിആ‍ർഎസിനെ പരാജയപ്പെടുത്തി കോൺ​ഗ്രസ് അധികാരത്തിലേക്കെത്തുമെന്നാണ് പ്രവചനങ്ങൾ. കോൺ​ഗ്രസിന് കേവല ഭൂരിപക്ഷമായ 60 സീറ്റിന് മുകളിലാണ് വിജയം പ്രതീക്ഷിക്കുന്നത്. എന്നാൽ 34 മുതൽ 44 സീറ്റ് വരെ മാത്രമാണ് കെസിആറിന്റെ ബിആ‍ർഎസിന് ലഭിക്കുക എന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.

ഛത്തീസ്ഗഢിൽ സ‍ർക്കാ‍ർ ഉണ്ടാക്കുമെന്ന് ബിജെപി

ഛത്തീസ്ഗഢിൽ സർക്കാർ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി. ഭൂരിപക്ഷം നേടുമെന്ന് മുൻ മുഖ്യമന്ത്രി രമൺ സിംഗ്. 55 സീറ്റുകൾ വരെ ബിജെപി നേടുമെന്നുമാണ് അവകാശവാദം.

വോട്ടെണ്ണൽ ആരംഭിച്ചു

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി

രാജസ്ഥാനിൽ ആദ്യ ലീഡ് കോൺഗ്രസിന്

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ രാജസ്ഥാനിൽ ആദ്യ ലീഡ് കോൺഗ്രസിന്

ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നാരോപിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

'കെസിആർ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിലയ്‌ക്കെടുക്കാൻ നോക്കുന്നു'

തെലങ്കാനയിൽ ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു കോൺഗ്രസ് നേതാക്കളെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡികെ ശിവകുമാർ.

മധ്യപ്രദേശിൽ ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലം

തെലങ്കാനയിലും കോൺഗ്രസ് ലീഡ്

ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ തെലങ്കാനയിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്ന് കോൺ​ഗ്രസ് സീറ്റിലേക്ക് മത്സരിക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക്

ഛത്തീസ്ഗഢിൽ തിരിച്ചെത്തി കോൺഗ്രസ്

ഛത്തീസ്ഗഢിൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ച് കോൺഗ്രസ്. ആദ്യം മുന്നിൽ നിന്നെങ്കിലും ഇടയ്ക്ക് ബിജെപി ലീഡ് പിടിച്ചെടുത്തുനിന്ന് കോൺഗ്രസ് തിരിച്ചെത്തി.

ലീഡ് - കോൺഗ്രസ്- 35, ബിജെപി - 30

തെലങ്കാനയിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ, കെസിആർ വീഴുമോ?

തെലങ്കാനയിൽ ആദ്യ ഫലസൂചനകളിൽ കോൺഗ്രസിനൊപ്പമെത്താനാകാതെ ബിആർഎസ്. കോൺഗ്രസ് 51 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ 2 സീറ്റിൽ മാത്രമാണ് ബിആർഎസ് മുന്നിലുള്ളത്.

രാജസ്ഥാനിൽ ഗെഹ്ലോട്ടും സച്ചിൻ പൈലറ്റം മുന്നിൽ

രാജസ്ഥാനിൽ സർദാർപുരയിൽ അശോക് ഗെഹ്ലോട്ടും ടോങ്ക് മണ്ഡലത്തിൽ സച്ചിൻ പൈലറ്റും മുന്നിൽ. ബിജെപിയുടെ വസുന്ധരരാജെ സിന്ധ്യയും മുന്നേറ്റം തുടരുന്നു.

രാജസ്ഥാനിൽ രണ്ട് സീറ്റിൽ മുന്നേറി സിപിഐഎം

കെസിആർ പിന്നിൽ

കെസിആറിന്റെ സ്വപ്നം പൊലിയുമോ? കാമറെഡ്ഡി മണ്ഡലത്തിൽ ചന്ദ്രശേഖർ റാവു പിന്നിൽ. മകൻ കെ ടി രാമ റാവു മുന്നേറിന്നു.

കമൽനാഥ് മുന്നിൽ

കോൺഗ്രസ് സ്ഥാനാർത്ഥി കമൽനാഥ് മുന്നിൽ. മധ്യപ്രദേശിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്ന് കമൽനാഥ്.

ഭൂപേഷ് ബാഗേൽ പിന്നിൽ

കോൺഗ്രസ് മുന്നേറുമ്പോഴും ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഗേൽ പിന്നിൽ.

തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നേറ്റം

തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ആ​ദ്യഘട്ടത്തിൽ കോൺ​ഗ്രസിന് മുന്നേറ്റം. 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുമ്പോൾ അവസാനം ലഭിച്ച വിവരമനുസരിച്ച് 60 ഇടങ്ങളിൽ‌ കോൺ​ഗ്രസ് മുന്നിലാണ്. ബിആർഎസ് 33 ഇടത്തും ബിജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നു.

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നേറ്റം; കെസിആറിന്റെ ഹാട്രിക് സ്വപ്നം പൊലിയുമോ?

ലീഡ് തിരിച്ചുപിടിച്ച് ബാഗേൽ

ഛത്തീസ്ഗഢിൽ ലീഡ് തിരിച്ചുപിടിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. പഠാൻ മണ്ഡലത്തിൽ ബാഗേൽ മുന്നിലാണ്.

രമൺ സിങ് മുന്നിൽ

ഛത്തീസ്‍ഗഢിൽ മുൻ മുഖ്യമന്ത്രി രമൺ സിങ് മുന്നിൽ. ബിജെപിക്ക് പ്രതീക്ഷ.

മുഹമ്മദ് അസ്ഹറുദ്ദീൻ മുന്നിൽ

തെലങ്കാനയിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുന്നിൽ.

രാജസ്ഥാനിൽ ദിയാ കുമാരി മുന്നില്‍

രാജസ്ഥാനിൽ ബിജെപി സ്ഥാനാർഥി ദിയാ കുമാരി ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് ബിജെപി വിജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ദിയാ കുമാരി.

തെലങ്കാനയിലും ഛത്തീസ്ഗഢിലും കോൺഗ്രസ് മുന്നേറ്റം

സച്ചിൻ പൈലറ്റ് പിന്നിൽ 

രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർഥി സച്ചിൻ പൈലറ്റ് പിന്നിൽ.

മാറി മറിഞ്ഞ ഛത്തീസ്ഗഢിലെ ഫലം

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഛത്തീസ്ഗഢിൽ കോൺഗ്രസും ബിജെപിയും കാഴ്ച വെക്കുന്നത്. ഫലങ്ങൾ മാറി മറിയുന്ന സംസ്ഥാനത്ത് നിലവിൽ ബിജെപി ലീഡ് ചെയ്യുന്നു.

കോൺഗ്രസ് - 43, ബിജെപി - 45

കോൺഗ്രസ് മുന്നിൽ, രണ്ടാമനായി ബിആർഎസ്

തെലങ്കാനയിൽ കോൺഗ്രസിന്റെ മുന്നേറ്റം തുടരുന്നു. ലീഡ് നിലയിൽ ഇതുവരെ കോൺഗ്രസിനെ മറികടക്കാൻ കെസിആറിന്റെ ബിആർഎസ് പാർട്ടിക്കായിട്ടില്ല.

കോൺഗ്രസ് - 63, ബിആർഎസ് - 46

മധ്യപ്രദേശിൽ ബഹുദൂരം മുന്നിൽ ബിജെപി

മധ്യപ്രദേശിൽ ഏറെ മുന്നിലാണ് ബിജെപി. 140 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 86 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.

കമൽനാഥ് പിന്നിൽ

മധ്യപ്രദേശിൽ ചിന്ദ്വാര മണ്ഡലത്തിൽ കോൺഗ്രസിന്റെ കമൽ നാഥ് പിന്നിൽ

കെസിആറിനെ പിന്നിലാക്കി രേവന്ത് റെഡ്ഢി 

കാമറെഡിയിൽ കെസിആർ പിന്നിലാക്കി കോൺ​ഗ്രസിന്റെ രേവന്ത് റെഡ്ഢിയുടെ തേരോട്ടം. ഹൈദരാബാദിൽ രേവന്ത് റെഡ്ഢിയുടെ വീടിനുമുന്നിൽ ആഹ്ലാദ പ്രകടനവുമായി കോണ്‍ഗ്രസ് പ്രവർത്തക‍ർ. രേവന്ത് റെഡ്ഢിയുടെ വീടിന്റെ സുരക്ഷ കൂട്ടി.

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം

മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്​ഗഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്​ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം; ഛത്തീസ്​ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം

രാജ് വർധൻ റാത്തോർ പിന്നിൽ

രാജസ്ഥാൻ ബിജെപി എംപി രാജ് വർധൻ റാത്തോർ പിന്നിലാണ്. കോണ്‍ഗ്രസ് നേതാവ് സിപി ജോഷിയും പിന്നിൽ.

ഛത്തീസ്​ഗഢിൽ അട്ടിമറിയോ? ബിജെപി മുന്നിൽ

കോൺഗ്രസിന് മുന്നേറ്റം പ്രതീക്ഷിച്ച ബാഗേലിന്റെ ഛത്തീസ്ഗഢിൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി.

ബിജെപി - 46, കോൺഗ്രസ് - 42

'കൈ' വിടാതെ തെലങ്കാന, ചിത്രത്തിലില്ലാതെ ബിജെപി

തെലങ്കാനയിൽ കോൺഗ്രസിന് മുന്നേറ്റം. ഭരണവിരുദ്ധ വികാരം ബിആർഎസിന് തിരിച്ചടിയായി. കെസിആറിന്റെ തന്ത്രങ്ങൾ ഫലിച്ചില്ല. രേവന്ത് റെഡ്ഢി മാജിക് കോൺഗ്രസിനെ തുണച്ചപ്പോൾ ചിത്രത്തിലെങ്ങുമില്ല ബിജെപി.

കോൺഗ്രസ് - 65, ബിആർഎസ് - 46, ബിജെപി - 2

രാജസ്ഥാനിൽ രണ്ട് സിറ്റിങ് സീറ്റുകളിൽ സിപിഐഎം മുന്നേറ്റം

ഛത്തീസ്ഗഢിൽ ഭൂപേഷ് ബഘേൽ മുന്നിൽ

കുതിരക്കച്ചവടം തടയാൻ കോൺഗ്രസ്

തെലങ്കാനയിൽ കുതിരക്കച്ചവടം തടയാൻ കോൺഗ്രസ്. വിജയിക്കുന്ന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റും. എംഎൽഎമാരെ കൊണ്ടുപോകാൻ ബസ്സുകൾ തയ്യാറാക്കി കോൺ​ഗ്രസ്

കോണ്‍ഗ്രസിനെ അഭിനന്ദിച്ച് ബിആര്‍എസ്

തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തെ അഭിനന്ദിച്ച് ബിആര്‍എസ് എംപി. സീറ്റ് നില മെച്ചെപ്പടുത്തുന്നതിനായി കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചെന്ന് കേശവ റാവു അഭിനന്ദിച്ചു

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?

ബിജെപിയുടെ വിജയത്തിന് കാരണം മോദി: ശിവരാജ് സിങ് ചൌഹാൻ

മധ്യപ്രദേശിലെ ബിജെപിയുടെ വിജയത്തിന് കാരണം മോദിയെന്ന് ശിവരാജ് സിങ് ചൌഹാൻ. പ്രധാനമന്ത്രിയുടെ മനസ്സിൽ മധ്യപ്രദേശുണ്ട്, മധ്യപ്രദേശിന്റെ മനസ്സിൽ മോദിയും. മധ്യപ്രദേശിലെ ഡബിൾ എഞ്ചിൻ സർക്കാർ, കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കി. ജനങ്ങൾക്ക് ബിജെപിയോടുള്ള സ്നേഹം തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായെന്നും ശിവരാജ് സിങ് ചൌഹാൻ.

രാജസ്ഥാനിൽ സിപിഐഎം ഒരു സീറ്റിൽ മാത്രം മുന്നിൽ

ചൗഹാനെ കാണാൻ സിന്ധ്യയെത്തി

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബിജെപിയുടെ വിജയം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് സിന്ധ്യ, ചൗ​ഹാനെ കാണാനെത്തിയിരിക്കുന്നത്.

വിക്രമോർക്ക മുന്നിൽ

തെലങ്കാനയിൽ മദിര മണ്ഡലത്തിൽ ബട്ടി വിക്രമോർക്ക ലീഡ് ചെയ്യുന്നു. കോൺഗ്രസിൻെറ പ്രതിപക്ഷ നേതാവാണ് വിക്രമോർക്ക.

കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് പിന്നിൽ

മധ്യപ്രദേശ് ലാഹർ മണ്ഡലത്തിൽ ഗോവിന്ദ് സിങ് പിന്നിൽ. കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവാണ് ഗോവിന്ദ് സിങ്.

ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഗേൽ വീണ്ടും പിന്നിലേക്ക്

മധ്യപ്രദേശിൽ തളർന്നുവീണ് കമൽനാഥ്, തിരിച്ചുവരാനാകാതെ കോൺഗ്രസ്

മധ്യപ്രദേശിലെ ലീഡ് നില

ആകെ സീറ്റ് - 230

ഭൂരിപക്ഷത്തിന് വേണ്ടത് -116

ബിജെപി - 157

കോൺഗ്രസ് - 71

'ജനങ്ങൾ ആഗ്രഹിച്ചത് ഡബിൾ എഞ്ചിൻ സർക്കാരിനെ'

രാജസ്ഥാനിലെ ജനങ്ങൾ ഡബിൾ എഞ്ചിൻ സർക്കാരിന് വേണ്ടി ആഗ്രഹിച്ചുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

രാജസ്ഥാനിൽ സിപിഐഎം ഒന്ന്, ബിഎസ്പി രണ്ട്

രാജസ്ഥാനിൽ സിപിഐഎം ഒരു സീറ്റിലും ബിഎസ്പി രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു

ഉണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളും കൈവിട്ട് കോൺഗ്രസ് 

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി മുന്നിൽ. ഭരണമുണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസിന് നഷ്ടമായി. ആശ്വസിക്കാൻ തെലങ്കാനയിലെ മുന്നേറ്റം മാത്രം.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കെസിആർ

നാല് റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കാമറെഡിയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മൂന്നാം സ്ഥാനത്ത്.

രേവന്ത് റെഡ്ഢിക്ക് പൂച്ചെണ്ട് നൽകി പൊലിസ് മേധാവികൾ

രേവന്ത് റെഡ്ഢിയെ അഭിനന്ദിക്കാൻ ഉന്നത പൊലിസ് മേധാവികൾ ജൂബിലി ഹിൽസിലെ വീട്ടിലെത്തി. പൊലിസ് മേധാവികൾ അദ്ദേഹത്തിന് പൂച്ചെണ്ടുകൾ സമ്മാനിച്ചു.

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
രേവന്ത് റെഡ്ഡി; ദ റിയല്‍ ആർആർ

ബിജെപിയുടെ ദിയ കുമാരി വിജയച്ചു

രാജസ്ഥാനിൽ 'ജയ്പൂരിന്റെ മകൾ' ദിയ കുമാരി വിജയച്ചു. വിദ്യാനഗറിൽ നിന്നാണ് ദിയ കുമാരി മത്സരിച്ചത്.

ഗെഹ്‌ലോട്ടിനെ പരിഹസിച്ച് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് ആളുകൾ പുറത്തുവന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതിക്കാരായ കോൺഗ്രസിനെ ജനങ്ങൾ പുറത്താക്കിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത്.

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
'മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് രാജസ്ഥാൻ പുറത്തുവന്നു'; പരിഹസിച്ച് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

തുടർഭരണം മധ്യപ്രദേശിൽ മാത്രം

രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിനും തെലങ്കാനയിൽ ബിആർഎസിനും ഭരണത്തുടർച്ച നഷ്ടപ്പെട്ടപ്പോൾ ആ നേട്ടം ബിജെപിക്ക് മാത്രം. മധ്യപ്രദേശിൽ വീണ്ടും ബിജെപി അധികാരത്തിലേക്കെത്തുകയാണ്. ഒപ്പം കോൺഗ്രസിൽ നിന്ന് രാജസ്ഥാനും ഛത്തീസ്ഗഢും പിടിച്ചെടുക്കുകയും ചെയ്തതു.

ബിജെപിയുടെ സതീഷ് പൂനിയയ്ക്ക് തോൽവി

രാജസ്ഥാനിലെ തിളക്കമുള്ള വിജയത്തിനിടയിലും ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ഡോ സതീഷ് പൂനിയ കോണ്ർഗ്രസിൻ്റെ പ്രശാന്ത് ശർമ്മയോട് പരാജയപ്പെട്ടു. അംബർ മണ്ഡലത്തിലായിരുന്നു സതീഷ് പൂനിയ മത്സരിച്ചത്

രാജസ്ഥാനിൽ ഫലം വന്ന മണ്ഡലങ്ങൾ

  • മാൻഡ്വ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ റീത്താ ചൗധരിക്ക് വിജയം

  • കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മന്ത്രിയുമായ ശാന്തി ധരിവാൾ കോട്ട സൗത്ത് മണ്ഡലത്തിൽ നിന്നും വിജയിച്ചു.

  • മന്ത്രി ടക്കറാം ജുലി ആൽവാർ റൂററിൽ നിന്നും വിജയിച്ചു

  • അശോക് ഗഹ്ലോട്ടും സച്ചിൻ പൈലറ്റും വിജയിച്ചു

  • കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ ദീപേന്ദ്ര സിങ്ങ് പരാജയപ്പെട്ടു

  • കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് ഉദയ്പൂരിൽ ബിജെപിയുടെ താരാ ചന്ദ് ജെയിനോട് പരാജയപ്പെട്ടു

  • ആദർശ് നഗറിൽ നിന്നും കോൺഗ്രസിൻ്റെ റഫീഖ് ഖാൻ വിജയിച്ചു

  • കോൺഗ്രസിൻ്റെ ദിയ മദേർന ഒസിയാനിൽ ബിജെപിയുടെ ബേരാ റാം ചൗധരിയോട് പരാജയപ്പെട്ടു

ബിജെപിയുടെ വിമത സ്ഥാനാർത്ഥിക്ക് വിജയം

രാജസ്ഥാനിലെ ബിജെപിയുടെ വിമത സ്ഥാനാർത്ഥി യൂനസ് ഖാൻ ദിഡ്വാനയിൽ നിന്ന് വിജയിച്ചു. വിജയരാജെ സിന്ധ്യയുടെ അടുത്ത അനുയായി ആയ യൂനസ് ഖാന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് വിമതനായി മത്സരിക്കുകയായിരുന്നു യൂനസ് ഖാൻ

തെലങ്കാനയിലെ വോട്ടർമാർക്ക് നന്ദി; മല്ലികാർജുൻ ഖർഗെ

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ. ഈ സംസ്ഥാനങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതല്ല. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനത്തിന് പ്രശംസ മൂന്ന് സംസ്ഥാനങ്ങളിലും തിരിച്ച് വരുമെന്നും മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.

നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിജെപിക്ക് നൽകിയ പിന്തുണയ്ക്ക് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കുള്ള പിന്തുണ ഓരോ വർഷവും കൂടുകയാണ്. വരും വർഷങ്ങളിലും ഇത് തുടരും. തെലങ്കാനയുമായി ബിജെപിക്കുള്ള ബന്ധം ആർക്കും തകർക്കാനാകില്ല. തെലങ്കാനയിലെ പ്രവർത്തനം തുടരും. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിജയത്തിനായി പ്രവർത്തിച്ച ബിജെപി പ്രവർത്തകർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

വൈകിട്ട് പ്രധാനമന്ത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തും. വിജയാഘോഷത്തിൽ പങ്കെടുക്കും.

ജനവിധി അംഗീകരിക്കുന്നു; രാഹുൽ ഗാന്ധി

തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി വാഗ്ദാനങ്ങൾ നിറവേറ്റും. കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും രാഹുൽ ഗാന്ധി

അശോക് ഗെഹലോട്ട് രാജ്ഭവനിൽ

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണർ കൽരാജ് മിശ്രയ്ക്ക് രാജിക്കത്ത് നൽകി

നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത്

പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്തെത്തി. മധ്യപ്രദേശിൽ ഭരണം നിലനിർത്തുകയും രാജസ്ഥാൻ, ഛത്തീസ്ഗഢിലും ഭരണം തിരിച്ചു പിടിക്കുകയും ചെയ്ത ആഹ്ളാദത്തിലാണ് ബിജെപി ആസ്ഥാനം

logo
Reporter Live
www.reporterlive.com