
സ്വര്‍ണവില 400 രൂപ കുറഞ്ഞ് 70,440 രൂപയായി. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8805 രൂപയുമായി. കഴിഞ്ഞ രണ്ടുദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. രാവിലെയും ഉച്ചയ്ക്കും കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നു.
യുഎസ്-ചൈന വ്യാപാര ആശങ്ക അയഞ്ഞതോടെ ആഗോളതലത്തില്‍ സ്വര്‍ണ വില താഴേക്ക് ഇറങ്ങിയിരുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തരവില 3226 ഡോളറാണ്.
Content Highlights: Gold Price Today