ഷുഗറും ബിപിയും ഉള്ളവരുടെ വൃക്ക തകരാറിലാകുമോ?

വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്

ഷുഗറും ബിപിയും ഉള്ളവരുടെ വൃക്ക തകരാറിലാകുമോ?
dot image

വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്.പ്രമേഹ രോഗികളില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്. ഇത് കാലക്രമേണ വൃക്കകളെയും ബാധിച്ചേക്കാം. ഉയര്‍ന്ന ബ്ലഡ് ഷുഗര്‍ ഉണ്ടാകുമ്പോള്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്ന സങ്കോചത്തിന് കാരണമാകുകയും ചെയ്യും. ഇന്‍സുലിന്‍ പ്രതിരോധം വൃക്കകളില്‍ കൂടുതല്‍ സോഡിയം ഉണ്ടാകാൻ കാരണമാകും. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.

ടൈപ്പ് 1 പ്രമേഹത്തിനും ടൈപ്പ് 2 പ്രമേഹത്തിനും ഒരുപോലെ ഉണ്ടാകുന്ന ഗുരുതരമായ സങ്കീര്‍ണതയാണ് ഡയബറ്റിക് നെഫ്രോപ്പതി. ഇതിനെ ഡയബറ്റിക് കിഡ്‌നി ഡിസീസ് എന്നും വിളിക്കാറുണ്ട്. ശരീരത്തില്‍നിന്ന് മാലിന്യങ്ങളെയും അധികദ്രാവകത്തെയും പുറംതള്ളുന്നത് വൃക്കകളാണ്. ഡയബറ്റിക് നെഫ്രോപ്പതി ഉള്ളവരില്‍ വൃക്കകളുടെ ഈ പതിവ് പ്രവര്‍ത്തനം നടക്കില്ല.വര്‍ഷങ്ങളായുള്ള പ്രമേഹ നെഫ്രോപ്പതി വൃക്കകളുടെ ഫില്‍റ്ററിംഗ് സംവിധാനത്തെ തകരാറാലാക്കുന്നു. നേരത്തെ ഈ അവസ്ഥ കണ്ടുപിടിച്ചാല്‍ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയുന്നു. ഡയബറ്റിക് നെഫ്രോപ്പതിയുടെ അവസാന ഘട്ടം ജീവന് ഭീഷണിയാകുന്ന വൃക്കതകരാറിന് കാരണമാകുന്നു.

വൃക്കകളെ സംരക്ഷിക്കാന്‍ എന്ത് ചെയ്യാം

രക്തത്തിലെ പഞ്ചസാരയും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണക്രമം തുടരുക. 120/ 80 mmHg രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. കൂടാതെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കുക. ഉപ്പും സംസ്‌കരിച്ചതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കുറച്ച് ചോറിനൊപ്പം ധാരാളം പച്ചക്കറികളും പരിപ്പ്, പയര്‍ വിഭവങ്ങളും പ്രോട്ടീന്‍ ഭക്ഷണങ്ങളും കഴിക്കുക. വൃക്കകളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന പോഷകങ്ങളും മറ്റും ശരീരത്തല്‍ ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു ഡയറ്റീഷ്യന് കഴിയും. മാത്രമല്ല ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡോക്ടറെ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തേണ്ടതാണ്. നല്ല ചികിത്സ ലഭിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യ അളവില്‍ നിലനിര്‍ത്താന്‍ കഴിയും. ഇത് ഡയബറ്റിക് നെഫ്രോപ്പതിയെ തടയാനും രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയും പുകവലിക്കാതിരിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കുക. വേദന സംഹാരികളും മറ്റും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കുക.

Content Highlights :There is a very close relationship between kidney disease and diabetes.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us