Top

'ഗവര്‍ണര്‍ ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പണി വരെ ഏറ്റെടുത്തു'; ബില്ല് ഒപ്പിട്ടില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്ന് വി ശിവന്‍കുട്ടി

17 Sep 2022 12:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പണി വരെ ഏറ്റെടുത്തു; ബില്ല് ഒപ്പിട്ടില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്ന് വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായി ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. എന്നാൽ ഭരണഘടന ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഗവർണർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

'ഗവർണർ ബിജെപി വക്താവായി മാറിയിരിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ്‌ ചെയ്യേണ്ടത് പോലും അദ്ദേഹം ഏറ്റെടുത്തു എന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

അതോടൊപ്പം മുഖ്യമന്ത്രി ഇത്രയും കാലം മൗനം പാലിച്ചുകൊണ്ട് ഗവർണറെ എങ്ങനെ എങ്കിലും സഹകരിപ്പിക്കാൻ ശ്രമിച്ചു. ഭരണഘടനാപരമായ കാര്യങ്ങൾ ഗവർണർ ചെയ്യട്ടെ, ബില്ല് ഒപ്പിടാത്ത സാഹചര്യം വരുമ്പോൾ അപ്പോൾ നോക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം നിയമസഭാ കയ്യാങ്കളി കേസ് കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാൽ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഗവർണർക്കെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ഗവർണർ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തനം ആണ് അദ്ദേഹം കാണിക്കുന്നത്. 11 ബില്ലുകളിൽ ഭരണഘടനാപരമായ നിലപാട് സ്വീകരിക്കണം. പ്രതിപക്ഷത്തിന് വേണ്ടിയുള്ള പ്രധാന ചുമതലയാണ് ഗവർണർ സ്വീകരിക്കുന്നത്. ബിജെപി പിന്തുണച്ചതിൽ നിന്നും കാര്യം മനസിലായി, അവർ ഒരേ തൂവൽപക്ഷികളാണ്. ഗവർണർക്ക് പിന്നിലുള്ളത് ആർഎസ്എസ് ആയിരിക്കുമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

STORY HIGHLIGHTS: V Sivankutty said that Governor has the responsibility to uphold the constitutional obligation

Next Story