വീട് റവന്യൂ പുറമ്പോക്കില്‍; ഒഴിയണമെന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് നോട്ടീസ്
ഭൂമി പുറമ്പോക്കായതിനാല്‍ ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസ്
26 Nov 2022 3:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് വീട് ഒഴിയണമെന്ന് നോട്ടീസ്. ഇക്കാനഗറിലെ വീടിരിക്കുന്ന ഭൂമി പുറമ്പോക്കായതിനാല്‍ ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസ്. ദേവികുളം സബ് കളക്ടര്‍ ആണ് എസ് രാജേന്ദ്രനും ഭാര്യയ്ക്കും നോട്ടീസ് നല്‍കിയത്.
സ്ഥലം ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം തേടി സബ് കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് കത്തും നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസിലുണ്ട്.
ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട് സര്‍വേ നമ്പര്‍ മാറിക്കിടക്കുന്നുവെന്ന് കാട്ടി രാജേന്ദ്രന് തന്നെ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്മേല് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമായതെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Story Highlights: Revenue Departments Notice To Former MLA S Rajendran