പത്തനംതിട്ട നഗരത്തിൽ വൻ തീ പിടുത്തം; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, കടകൾ കത്തിനശിച്ചു
നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
20 Jan 2023 9:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: നഗരത്തിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ തീ പിടുത്തം. അഞ്ചോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു. ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തീപിടുത്തത്തിൽ ആറു പേർക്ക് പൊളളലേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തീ അണയ്ക്കാനുളള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി. നഗരത്തിലെ സെൻട്രൽ ജംഗ്ഷനിലെ കുരിശിനോട് ചേർന്ന ചിപ്സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. കടകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Massive fire breaks out in Pathanamthitta city
Next Story