Top

ബീഡി ചോദിച്ചിട്ട് നല്‍കിയില്ല, യുവാവിനെ ആക്രമിച്ചു; അടിയേറ്റ് കാലൊടിഞ്ഞു, മുഖത്തും പരുക്ക്

ഇന്‍സ്‌പെക്ടര്‍ വിസി സൂരജ്, എസ്‌ഐ എംഎസ് ഷെറി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

30 Nov 2022 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബീഡി ചോദിച്ചിട്ട് നല്‍കിയില്ല, യുവാവിനെ ആക്രമിച്ചു; അടിയേറ്റ് കാലൊടിഞ്ഞു, മുഖത്തും പരുക്ക്
X

പറവൂര്‍: ബീഡി ചോദിച്ചിട്ട് അത് കൊടുക്കാത്തതിനെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേന്ദമംഗലം മനക്കോടം തച്ചപ്പിള്ളി ശ്രീവിഷ്ണു(27)വിനെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 26നാണ് സംഭവം നടന്നത്.

സുധീറിനോട് ശ്രീവിഷ്ണു ഒരു ബീഡി വേണമെന്ന് ആവശ്യപ്പെട്ടു. ബീഡിയില്ല എന്ന് പറഞ്ഞ് സുധീര്‍ വീട്ടിലേക്ക് പോകാനൊരുങ്ങി. ഇതിനിടെ സുധീറിനെ പിന്തുടര്‍ന്നെത്തിയ ശ്രീവിഷ്ണു തടഞ്ഞുനിര്‍ത്തി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇടതുകാല്‍ ഒടിയുകയും മുഖത്തിന് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ വിസി സൂരജ്, എസ്‌ഐ എംഎസ് ഷെറി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Story Highlights: man arrested for attacking youth in paravoor ernamkulam

Next Story