Top

'ഭരണം മോശമാണെന്ന് വിധിയെഴുതിക്കഴിഞ്ഞു'; ഉമ തോമസിന്റെ മുന്നേറ്റത്തിൽ കുഞ്ഞാലിക്കുട്ടി

3 Jun 2022 3:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭരണം മോശമാണെന്ന്  വിധിയെഴുതിക്കഴിഞ്ഞു;  ഉമ തോമസിന്റെ മുന്നേറ്റത്തിൽ കുഞ്ഞാലിക്കുട്ടി
X

കണ്ണൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉമ തോമസിന്റെ വിജയമുറപ്പെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതിയെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഉപതെരഞ്ഞെടുപ്പ് ഇടത് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നാണ് കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ പറഞ്ഞത്. ഭരണത്തിന്റെ വിലയിരുത്തലാണെങ്കില്‍ ഭരണം വളരെ മോശമാണെന്ന് ഇന്ന് വിധിയെഴുതിക്കഴിഞ്ഞു,' പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നാം റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ ഉമാ തോമസിന് വന്‍ മുന്നേറ്റമാണുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ് നില 8000 ത്തിലേക്കടുത്തിരിക്കുകയാണ്.

വെണ്ണലയിലെ ശേഷിക്കുന്ന ബൂത്തില്‍ നിന്നാണ് മൂന്നാം റൗണ്ട് കൗണ്ടിംഗ് ആരംഭിച്ചത്. ചളിക്കവട്ടം, പാലാരിവട്ടം, മാമംഗലം, എന്നിവിടങ്ങളിലെ ഏതാനും ബൂത്തുകള്‍ കൂടി ഈ റൗണ്ടിലുണ്ട്. ഇതിനിടെ മഹാരാജാസിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകർ കോണ്‍ഗ്രസ് വിട്ട നേതാവ് കെ വി തോമസിനെതിരെ മുദ്രാവാക്യം വിളിച്ചു.

Story Highlight: kunjalikkutty says by poll result shows people's dislike in left government

Next Story