
കല്പറ്റ: വയനാട് മുണ്ടക്കൈ ഉണ്ടായ ഉരുൾപൊട്ടലിനെത്തുടര്ന്ന് പ്രദേശത്തെ സ്കൂളിൽ അകപ്പെട്ടിരിക്കുകയാണ് 250 പേരോളം അടങ്ങുന്ന സംഘം. തങ്ങളെ എങ്ങനെയും രക്ഷിക്കണമെന്ന അഭ്യര്ത്ഥനയാണ് പഞ്ചായത്തംഗം നൂറുദീന് റിപ്പോര്ട്ടര് ടിവിയോട് പങ്കുവച്ചത്.
'മക്കളെയും കൂട്ടി ഇറങ്ങി ഓടി, ബാക്കിയുള്ളവർ മണ്ണിന്റെ അടിയിലാണോ ഒന്നും അറിയില്ല'നൂറുദീനും 250ഓളം പേരും മുണ്ടക്കൈ പുഞ്ചിരിമറ്റം സ്കൂളിൽ അകപ്പെട്ടിരിക്കുകയാണ്. മുണ്ടക്കൈ മദ്രസയിൽ അത്യാസന നിലയിൽ രണ്ടു ചെറുപ്പക്കാർ ഉണ്ടെന്നും അവർക്ക് വേണ്ട അടിയന്തര സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുണ്ടക്കൈ പ്രദേശത്ത് നിന്നും ചൂരൽമല പന്ത്രണ്ടാം വാർഡിൽ നിന്നും മാത്രം 170 പേരോളം കാണാനില്ല എന്നാണ് നൂറുദീന് ലഭിച്ച വിവരം. 250 വീടുകളോളം പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടാക്കാം എന്നും ഏഴോളം മൃതദേഹങ്ങൾ കണ്മുന്നിൽ ഉണ്ടെന്നും നൂറുദീൻ പറയുന്നു.