മരക്കൊമ്പ് പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

റോഡിന്റെ വശത്തുണ്ടായിരുന്ന മരക്കൊമ്പ് പൊട്ടി വീണാണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നത്.
മരക്കൊമ്പ് പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

മലപ്പുറം: ഇലക്ട്രിക് പോസ്റ്റ് വീണ് വിദ്യാര്‍ത്ഥിയുടെ കാലിന് പരിക്ക്. മലപ്പുറം പന്തല്ലൂര്‍ കടമ്പോട് ജംഗ്ഷനിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡിന്റെ വശത്തുണ്ടായിരുന്ന മരക്കൊമ്പ് പൊട്ടി വീണാണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മരം മുറിച്ചുമാറ്റാന്‍ നേരത്തെ മുതല്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ടായിരുന്നെങ്കിലും ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com