കോട്ടയത്ത് മാണി വിഭാഗത്തിന് തിരിച്ചടി; വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജിന് വിജയം

ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു
കോട്ടയത്ത് മാണി വിഭാഗത്തിന് തിരിച്ചടി; വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജിന് വിജയം

കോട്ടയം: കേരളകോൺ​ഗ്രസും (എം (ജോസ്)) കേരളാകോൺ​ഗ്രസും (ജോസഫ്) തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജ്. എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടൻ രണ്ടാം സ്ഥാനത്തെത്തി. ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ എം ജോര്‍ജിന്റെ മകനായ അദ്ദേഹം 2014ല്‍ മാണി ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍, 2020ല്‍ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസിലേക്ക് വീണ്ടും തിരിച്ചെത്തി. ബാങ്ക് ജീവനക്കാരനായി ജീവിത മാരംഭിച്ച ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെ 1987ല്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പില്‍ ചേര്‍ന്നു. 1991ല്‍ എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗമായ ഫ്രാന്‍സിസ് ജോര്‍ജ് 1996, 1998 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1999, 2004 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പാര്‍ട്ടി ടിക്കറ്റില്‍ ഇടുക്കിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ ഇടുക്കിയില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവായ പി ടി തോമസിനോട് പരാജയപ്പെട്ടു.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മാര്‍ത്തയാണ് മാതാവ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ 1955 മെയ് 29ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും നേടി.

കോട്ടയത്ത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (എം) സ്ഥാനാർത്ഥി തോമസ് ചാഴികാടനാണ് വിജയിച്ചത്. 4,21,046 വോട്ടുകൾ നേടി വിജയിച്ച തോമസ് ചാഴിക്കാടന് 1,06,259 (11.7%) ഭൂരിപക്ഷമാണ് ലഭിച്ചത് . സിപിഐഎം സ്ഥാനാർത്ഥി വി എൻ വാസവൻ 3,14,787 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും 1,55,135 വോട്ടുകളോടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പി സി തോമസ് മൂന്നാം സ്ഥാനത്തുമെത്തിയത്.

കോട്ടയത്ത് മാണി വിഭാഗത്തിന് തിരിച്ചടി; വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജിന് വിജയം
LIVE BLOG: കേരളം പിടിച്ച് യുഡിഎഫ്, തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങല്‍ ഫോട്ടോഫിനിഷിലേക്ക്

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,20,599 ഭൂരിപക്ഷത്തോടെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായ ജോസ് കെ മാണിയാണ് മുന്നേറിയത്. 4,24,194 വോട്ടുകളാണ് ജോസ് കെ മാണിയ്ക്ക് ലഭിച്ചത് . 3,03,595 വോട്ടുകളോടെ ജനതാദൾ (എസ്) സ്ഥാനാർത്ഥി മാത്യു ടി തോമസാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നത്. 44,357 വോട്ടുകളോടെ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ നോബിൾ മാത്യുവാണ് മൂന്നാം സ്ഥാനത്തെത്തിയിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com