ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സ് അപകടം; നാല് വയസ്സുകാരൻ മരിച്ചു

തമിഴ്നാട് തിരുവില്വാമല സ്വ​ദേശികളാണ് അപകടത്തിൽ പെട്ടത്
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സ് അപകടം; നാല് വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പിള്ളി‍ കണമലയിൽ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ്സ് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരൻ പ്രവീൺ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവില്വാമല സ്വ​ദേശികളാണ് അപകടത്തിൽ പെട്ടത്. മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ ആണ് അപകടം സംഭവിച്ചത്. പതിവായി അപകടം സംഭവിക്കാറുള്ള സ്ഥലമാണ് ഇതെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ പതിനഞ്ചോളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു. കണമലക്ക് സമീപം റോഡിൻ്റെ ഇറക്കം ഇറങ്ങി വരവേ മിനി ബസ്സിൻ്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

നാല് വയസ്സുകാരൻ വാഹനത്തിൻ്റെ അടിയിൽ പെട്ട് പോയതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായത്. പരിക്കേറ്റവരെ പൊലീസ് ജീപ്പിലാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സ് അപകടം; നാല് വയസ്സുകാരൻ മരിച്ചു
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം; സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com