ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; പ്രശസ്ത നാടൻപാട്ടുകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം

20 വര്ഷമായി നാടന്പാട്ടു രംഗത്ത് സജീവമായ രതീഷിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; പ്രശസ്ത നാടൻപാട്ടുകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം
dot image

പാലക്കാട്: പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂർ സ്വദേശി രതീഷിന്റെ മരണം. ഐപിടി കോളേജിനു സമീപമാണ് അപകടം ഉണ്ടായത്. രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

20 വര്ഷമായി നാടന്പാട്ടു രംഗത്ത് സജീവമായ രതീഷിന് കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി പുരസ്കാരം, സംസ്ഥാന സര്ക്കാരിന്റെ ഫോക്ലോര് പുരസ്കാരം, വേദവ്യാസ പുരസ്കാരം, കലാഭവന്മണി ഓടപ്പഴം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക, ചെണ്ട എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. പുതു തലമുറയ്ക്ക് നാടന്കലാപരിശീലനം നല്കുന്നതിനായി വിവിധ പരിശീലന, പഠന കേന്ദ്രങ്ങള് തുടങ്ങിയിരുന്നു.

dot image
To advertise here,contact us
dot image