ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു

പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു.
ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു

പത്തനംതിട്ട:  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) അന്തരിച്ചു. അമേരിക്കയില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഡാലസിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ കുടുംബത്തില്‍ ജനിച്ച കെ പി യോഹന്നാന്‍ 16 ാം വയസ്സിലാണ് ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയുടെ ഭാഗമാവുന്നത്. അമേരിക്കയില്‍ വൈദിക പഠനത്തിന് ചേര്‍ന്ന യോഹന്നാന്‍ 1974 ല്‍ അമേരിക്കയിലെ ഡാലസില്‍ തിയോളജി പഠനം ആരംഭിച്ചു. ചെന്നൈ ഹിന്ദുസ്ഥാന്‍ ബൈബിള്‍ കോളെജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാന്‍ നേറ്റീവ് അമേരിക്കന്‍ ബാപ്പിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുമായിരുന്നു. 1983ലാണ് തിരുവല്ല നഗരത്തിനു ചേര്‍ന്ന മാഞ്ഞാടിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്ക് രൂപം നല്‍കിയത്. 1990 ല്‍ സ്വന്തം സഭയായ ബിലിവേഴ്‌സ് ചര്‍ച്ചിന് രൂപം നല്‍കി. 2003 ലാണ് സ്ഥാപക ബിഷപ്പായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com