കരുവന്നൂർ കള്ളപ്പണ കേസ്:എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂർ കള്ളപ്പണ കേസ്:എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ നോട്ടീസ്. വെള്ളിയാഴ്ച ഹാജരാകാന്‍ നിർദ്ദേശം നല്‍കിയാണ് നോട്ടീസ്. എം എം വർഗീസിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇ ഡി ഏപ്രിൽ ഒന്നിന് നോട്ടീസ് കൊടുത്തത്. എന്നാൽ ഇന്ന് ഹാജരായിരുന്നില്ല. പകരം ഈ മാസം 26 ന് ശേഷം ഹാജരാകാൻ തയ്യാറാണെന്നും എം എം വർഗീസ് ഇ ഡി യെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ അതിന് മുമ്പ് ഹാജരാകാനാകില്ല എന്നാണ് വിശദീകരണം. ഈ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് മുമ്പ് നാല് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് എം എം വർഗീസിന് അയച്ചിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം ഘട്ട കുറ്റപത്രം ഇ ഡി കോടതിയിൽ സമർപ്പിച്ചതാണ്. രണ്ടാം ഘട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് എം എം വർഗീസിന് വീണ്ടും നോട്ടീസ് നൽകിയത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം പി യുമായ പി കെ ബിജുവിനും ഇ ഡി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. നാളെ ഹാജരാകാനാണ് നിർദ്ദേശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com