കോതമംഗലത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്

പരിസരത്ത് മഞ്ഞള്പൊടി വിതറിയ നിലയിലാണ്

dot image

കോതമംഗലം: കോതമംഗലത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്. കള്ളാട് ചെങ്ങമനാട്ട് സ്വദേശി സാറാമ്മ(72) ആണ് മരിച്ചത്. ധരിച്ച സ്വര്ണാഭരണങ്ങള് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിസരത്ത് മഞ്ഞള്പൊടി വിതറിയ നിലയിലാണ്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികള് സ്വീകരിച്ചു.

ഇന്ന് വൈകീട്ട് മകള് ജോലി കഴിഞ്ഞ് വീട്ടിലെത്തിപ്പോഴാണ് സാറാമ്മയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. ഉടന് പൊലീസില് വിവരം അറിയിച്ചു. ഡൈനിങ് ടേബിളില് ഇരിക്കുകയായിരുന്ന സാറാമ്മയെ പിന്നില് നിന്ന് മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതാകാമെന്നാണ് കരുതുന്നത്.

dot image
To advertise here,contact us
dot image