വിഴിഞ്ഞത്ത് വിദ്യാർത്ഥി മരിച്ചതിൽ പ്രതിഷേധം; മന്ത്രിയും കളക്ടറും വരണമെന്ന് ആവശ്യം

ടിപ്പർ ലോറികൾ പകൽ ഓടരുതെന്ന് പ്രതിഷേധക്കാർ പറയുന്നു
വിഴിഞ്ഞത്ത് വിദ്യാർത്ഥി മരിച്ചതിൽ പ്രതിഷേധം; മന്ത്രിയും കളക്ടറും വരണമെന്ന് ആവശ്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ​ഗുരുതരമായി പരുക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. വിഴിഞ്ഞം പോർട്ട് ​ഗേറ്റ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തർ ഉപരോധിക്കുന്നു. തുറമുഖത്തിനകത്തേക്ക് കടക്കാൻ യൂത്ത് കോൺ​ഗ്രസ് ശ്രമിച്ചു.

പൊലീസും പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ​ഗേറ്റ് തള്ളിക്കടന്ന് അകത്തേക്ക് കയറി. തുറമുഖത്തിന്റെ ​ഗേറ്റ് തള്ളിക്കടന്ന് അകത്തേക്ക് കയറി. പ്രവർത്തകർ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ടിപ്പർ ലോറികൾ പകൽ ഓടരുതെന്ന് പ്രതിഷേധക്കാർ പറയുന്നു. മന്ത്രിയും കളക്ടറും വരണമെന്നാണ് ആവശ്യം. ഒരാളുടെ ജീവൻ നഷ്ടമായിട്ടും മിണ്ടാത്തത് എന്താണെന്നും പ്രതിഷേധക്കാർ ചോദ്യമുയർത്തുന്നു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അനന്തുവിന്റെ വീടിന് അടുത്തുവച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് വീഴുകയായിരുന്നു. അനന്തുവിന്റെ വാഹനത്തിനടുത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പർ അമിതവേ​ഗത്തിലാണ് വന്നതെന്ന് നാട്ടുാകാർ പറയുന്നു. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേ​ഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com