പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍; ഉപകാരസ്മരണയെന്ന് ഷോണ്‍

പിണറായിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന്മേലും ഇടപാടിന്മേലും അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നല്‍കുമെന്നും ഷോണ്‍ ജോര്‍ജ്
പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍; ഉപകാരസ്മരണയെന്ന് ഷോണ്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഷോണ്‍ ജോര്‍ജ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണിതെന്നും അദ്ദേഹം ആരോപിച്ചു.

പിണറായിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന്മേലും ഇടപാടിന്മേലും അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 'അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ 2008ല്‍ പിണറായി വിജയന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ആര്‍ മോഹനന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നാലാം സ്ഥാനക്കാരനാണ്.

ഒരു ഉദ്യോഗസ്ഥസ്ഥന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ അതേ ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ട്. അത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് സംശയിക്കുന്നു. 2016 മുതല്‍ ഇയാള്‍ സ്റ്റാഫിലുണ്ട്. ആര്‍ മോഹനന്റെ മുന്‍കാല ഇടപാടുകള്‍ പരിശോധിക്കണം. വിവിധ കേസുകളില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ സംബന്ധിച്ചും അന്വേഷണം വേണം.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി എങ്ങനെയാണ് അനുകൂല റിപ്പോര്‍ട്ട് സമ്പാദിച്ചതെന്ന് ഇതിലൂടെ വ്യക്തമാകും. റിപ്പോര്‍ട്ടുകള്‍ പുറത്തുവരില്ലെന്ന ആത്മവിശ്വാസമാണ് ഇവരെ ഇവിടെ വരെയെത്തിച്ചിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയുടെ സഹോദരന്‍ കൂടിയാണ് ആര്‍ മോഹനന്‍. ഇതൊരു വലിയ കൊള്ളസങ്കേതമാണ്. ഒരറ്റത്ത് പോലും നമ്മള്‍ എത്തിയിട്ടില്ല', ഷോണ്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com