തൃപ്പൂണിത്തുറയിലെ ഉഗ്രസ്ഫോടനം: പടക്കം ശേഖരിച്ചത് പൊലീസിന്റെ നി‍ർദ്ദേശം ലംഘിച്ച്

എൻഎസ്എസിന്റെ കരയോഗം ഷെഡ്ഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്
തൃപ്പൂണിത്തുറയിലെ ഉഗ്രസ്ഫോടനം: പടക്കം ശേഖരിച്ചത് പൊലീസിന്റെ നി‍ർദ്ദേശം ലംഘിച്ച്

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്ഫോടനമുണ്ടായ പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചത് പൊലീസിന്റെ നിർദ്ദേശം ലംഘിച്ച്. വെടിക്കെട്ട് നടത്തരുതെന്ന പൊലീസിന്റെ നിർദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. വലിയ അളവിൽ പടക്കങ്ങൾ ഇവിടെയുണ്ടായിരുന്നു. എൻഎസ്എസിന്റെ കരയോഗം ഷെഡ്ഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാൽ അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചേക്കാമെന്നാണ് ആശങ്ക. ഉത്സവത്തോടനുബന്ധിച്ച് വർഷങ്ങളായി ഈ പ്രദേശത്ത് വെടിക്കെട്ട് നടക്കുന്നതാണ്. 25 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഇതിൽ നാല് വീടുകളുടെ മേൽക്കൂര തകർന്നു. മൂന്ന്, നാല് കിലോമീറ്റർ ദൂരം ഭൂകമ്പസമാനമായ പ്രകമ്പനമുണ്ടായതായാണ് ലഭിക്കുന്ന വിവരം.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ സ്പാർക്കിൽ പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com