സമരാ​ഗ്നിയിൽ ലീ​ഗിനെ കൂട്ടാത്തത് എന്തുകൊണ്ടെന്ന് ഇ പി ജയരാജൻ; എൻ കെ പ്രേമചന്ദ്രനും വിമ‍ർശനം

'മോദി വിരുന്നിന് ക്ഷണിച്ച 8 പേരിൽ ഒരാളാണ് പ്രേമചന്ദ്രൻ. കാരണം ബിജെപിയുമായുള്ള അന്തർധാര'
സമരാ​ഗ്നിയിൽ ലീ​ഗിനെ കൂട്ടാത്തത് എന്തുകൊണ്ടെന്ന് ഇ പി ജയരാജൻ; എൻ കെ പ്രേമചന്ദ്രനും വിമ‍ർശനം

തിരുവനന്തപുരം: കോൺ​ഗ്രസ് നടത്തുന്ന സമരാ​ഗ്നിക്ക് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വിമർശനം. സമരാ​ഗ്നിയിൽ മുസ്ലിം ലീ​ഗ് ഇല്ലാത്തത് എന്തുകൊണ്ടാണ്. ലീ​ഗിനെ കൂടെ കൊണ്ട് നടക്കാൻ കോൺ​ഗ്രസ് തയ്യാറാകുന്നില്ല. ഇത് മൃദു ആർഎസ്എസ് സമീപനമാണ്. എത്രയോ കാലമായി കൂടെ നിൽക്കുന്ന പാർട്ടിയായ ലീ​ഗിനെ അപമാനിക്കുകയാണ് കോൺ​ഗ്രസെന്നും ജയരാജന്‍ പറഞ്ഞു.

എൻ കെ പ്രേമചന്ദ്രനെതിരെയും ഇ പി ജയരാജൻ വിമർശനം ഉന്നയിച്ചു. മോദി വിരുന്നിന് ക്ഷണിച്ച 8 പേരിൽ ഒരാളാണ് പ്രേമചന്ദ്രൻ. ബിജെപിയുമായുള്ള പുതിയ അന്തർധാരയാണ് ഈ ക്ഷണത്തിന്റെ അടിസ്ഥാനം. എന്തുകൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ഇ പി ജയരാജൻ ചോദിച്ചു.

സമരാ​ഗ്നിയിൽ ലീ​ഗിനെ കൂട്ടാത്തത് എന്തുകൊണ്ടെന്ന് ഇ പി ജയരാജൻ; എൻ കെ പ്രേമചന്ദ്രനും വിമ‍ർശനം
'ഈ രാജ്യത്തിന് ഒരു ബാബ മോദിയെ വേണ്ട, ഈ സർക്കാര്‍ പ്രത്യേക മതത്തിന്‍റേതാണോ?'; ലോക്സഭയിൽ ഒവൈസി

എൽഡിഎഫ് പാർട്ടികൾ തിരഞ്ഞെടുപ്പിന് സജ്ജമെന്നും തിരഞ്ഞെടുപ്പ് വേ​ഗമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16 ഇടത്താണ് സിപിഐഎം മത്സരിച്ചത്. അതിന് ശേഷമാണ് കേരള കോൺ​ഗ്രസ് എം വന്നത്. കോട്ടയത്ത് കേരള കോൺ​ഗ്രസ് എം മത്സരിക്കും. ബന്ധപ്പെട്ട പാർട്ടികൾ വേ​ഗത്തിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കും . അടുത്ത എൽഡിഎഫ് യോ​ഗത്തിന് മുൻപ് സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com