പി വി അന്‍വറിന്റെ കക്കാടംപൊയിലെ പാര്‍ക്ക്; ലൈസന്‍സ് നല്‍കിയതില്‍ പഞ്ചായത്തിനോട് വ്യക്തത തേടി കോടതി

ഇക്കാര്യത്തില്‍ പഞ്ചായത്തും പിവി അന്‍വറും സത്യവാങ്മൂലം നല്‍കണം
പി വി അന്‍വറിന്റെ കക്കാടംപൊയിലെ പാര്‍ക്ക്; ലൈസന്‍സ് നല്‍കിയതില്‍ പഞ്ചായത്തിനോട് വ്യക്തത തേടി കോടതി

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതില്‍ വ്യക്തത തേടി ഹൈക്കോടതി. പഞ്ചായത്ത് നല്‍കിയ ലൈസന്‍സിന്റെ സ്വഭാവം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. പാര്‍ക്കിലെ പ്രവര്‍ത്തനം എന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ പഞ്ചായത്തും പിവി അന്‍വറും സത്യവാങ്മൂലം നല്‍കണം. കൃത്യമായ പരിശോധന നടത്തി ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്നും ഹൈക്കോടതി ചോദിച്ചു.

പി വി അന്‍വറിന്റെ കക്കാടംപൊയിലെ പാര്‍ക്ക്; ലൈസന്‍സ് നല്‍കിയതില്‍ പഞ്ചായത്തിനോട് വ്യക്തത തേടി കോടതി
പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക്; ലൈസന്‍സ് അനുവദിച്ച് കൂടരഞ്ഞി പഞ്ചായത്ത്

ഇന്നാണ് കക്കാടം പൊയിലെ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് അനുമതി നല്‍കിയത്. 6000 രൂപ ലൈസന്‍സ് ഫീ ഇനത്തിലും 2019 -2020 മുതലുള്ള കെട്ടിട നികുതി കുടിശ്ശികയായി 5 ലക്ഷം രൂപ അടച്ചശേഷമാണ് പഞ്ചായത്ത് പ്രവർത്തനാനുമതി നല്‍കിയത്. റവന്യു റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫീസില്‍ അടച്ചിട്ടുണ്ട്. നിലവില്‍ ഗാര്‍ഡന്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി. ഇക്കാര്യം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com