എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ; ഫെബ്രുവരി ഏഴ് മുതൽ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന്

നിലവിൽ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ (ടി-2) നിന്നുള്ള ഡൽഹി, മുംബൈ സർവീസുകളാണ് ഏഴ് മുതൽ ശംഖുമുഖത്തെ ടെർമിനൽ-1ലേക്ക് മാറുന്നത്.
എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ; ഫെബ്രുവരി ഏഴ് മുതൽ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന്

തിരുവനന്തപുരം: എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ ഫെബ്രുവരി ഏഴ് മുതൽ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലേക്ക് (ടി-1) മാറ്റി. നിലവിൽ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ (ടി-2) നിന്നുള്ള ഡൽഹി, മുംബൈ സർവീസുകളാണ് ഏഴ് മുതൽ ശംഖുമുഖത്തെ ടെർമിനൽ-1ലേക്ക് മാറുന്നത്. ഈ സർവീസുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ടി-1ൽ ആയിരിക്കും. സർവീസുകളുടെ സമയത്തിൽ മാറ്റമില്ല. മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിൽ ഉള്ളതു പോലെ തന്നെ തുടരും. കൂടുതൽ വിവരങ്ങൾക്ക് 8714601843, 87146 45030 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com