സംസ്ഥാനത്ത് ജാതി സെൻസസ്; ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം
സംസ്ഥാനത്ത് ജാതി സെൻസസ്; ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. മുസ്ലീം ലീഗ് എംഎൽഎ എം കെ മുനീറാണ് ജാതി സെൻസസ് അടിയന്തരമായി നടത്തണമെന്ന് ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെടുക. എന്നാൽ ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. നേരത്തെ സുപ്രീം കോടതിയിൽ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ജാതി സെൻസസ് നടത്താൻ സംസ്ഥാനം നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് അറിയിച്ചത്. 2011 ലെ സെൻസസിലെ ജാതി സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ഇവ കൈമാറിയില്ലെന്നാണ് സംസ്ഥാനത്തിൻ്റെ വിശദീകരണം. സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം വിവരങ്ങൾ വിശ്വാസയോഗ്യമല്ല എന്നായിരുന്നു ഇതിന് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

സംസ്ഥാനത്ത് ജാതി സെൻസസ്; ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളിൽ തുടരും; സിപിഐഎം നേതാക്കൾ ഭാഗമായേക്കും

സംസ്ഥാനത്ത് ജാതി സെൻസെസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സാമുദായിക സംഘടനകൾ രം​ഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com