കേരള ബാങ്കിന്റെ ഉറപ്പ്; കരുവന്നൂർ ബാങ്കിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് ജോഷി

മുഴുവൻ തുകയും നൽകാൻ മൂന്ന് മാസം സമയം വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. എഴുതി നൽകണമെന്ന് ജോഷിയും ആവശ്യപ്പെട്ടു.

കേരള ബാങ്കിന്റെ ഉറപ്പ്; കരുവന്നൂർ ബാങ്കിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് ജോഷി
dot image

തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി സമരം അവസാനിപ്പിച്ചു. നിക്ഷേപ തുകയായ മുക്കാൽ കോടി രൂപ കിട്ടാൻ കുത്തിയിരിപ്പ് സമരം നടത്തിയ ജോഷി പണം നൽകാമെന്ന് ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ജോഷിയുടെ നിക്ഷേപമായ 29 ലക്ഷം ഉടൻ നൽകാമെന്ന് കേരള ബാങ്ക് പ്രതിനിധി അറിയിച്ചു. എന്നാൽ കുടുംബക്കാരുടെ അടക്കം നിക്ഷേപമായ 75 ലക്ഷം രൂപ വേണമെന്നായി ജോഷി. ഇതിന് ബാങ്ക് മൂന്ന് മാസം സമയം ആവശ്യപ്പെട്ടു. മുഴുവൻ തുകയും നൽകാൻ മൂന്ന് മാസം സമയം വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. എഴുതി നൽകണമെന്ന് ജോഷിയും ആവശ്യപ്പെട്ടു. ഇതിന്മേൽ നടന്ന ചർച്ചയിൽ എഴുതി നൽകാമെന്ന് ബാങ്ക് സമ്മതിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

'കരുവന്നൂർ മോഡൽ തട്ടിപ്പ്'; അഞ്ചു ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇ ഡി പരിശോധന
dot image
To advertise here,contact us
dot image