ഓണം ബംപർ; 25 കോടി അടിച്ചത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്? അന്വേഷണത്തിന് പ്രത്യേക സമിതി

ലോട്ടറി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഏഴം​ഗങ്ങളാണ് സമിതിയിലുള്ളത്. 25 കോടി അടിച്ചത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന് പരാതി ലഭിച്ചിരുന്നു.
ഓണം ബംപർ; 25 കോടി അടിച്ചത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്? അന്വേഷണത്തിന് പ്രത്യേക സമിതി

തിരുവനന്തപുരം: ഓണം ബംപറിൽ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. ലോട്ടറി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഏഴം​ഗങ്ങളാണ് സമിതിയിലുള്ളത്. 25 കോടി അടിച്ചത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന് പരാതി ലഭിച്ചിരുന്നു.

തമിഴ്നാട് സ്വദേശികൾക്കാണ് ഇത്തവണ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഓണം ബംപറടിച്ചത്. കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്നും വിറ്റ വ്യക്തി ഉൾപ്പടെ സമ്മാനർഹരിലുണ്ടെന്നും കാട്ടിയാണ് പരാതി ലഭിച്ചത്. തമിഴ്നാട്ടിലെ ഒരു ട്രസ്റ്റിന്റെ പേരിലാണ് പരാതി നൽകിയിലിരിക്കുന്നത്.

പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സമ്മാനിതർക്ക് പണം കൈമാറുന്നതടക്കമുള്ള കാര്യങ്ങളിൽ നടപടിയാവുക. ഇതര സംസ്ഥാനക്കാർക്കാണ് ലോട്ടറി അടിക്കുന്നതെങ്കിൽ ഇങ്ങനെയൊരു സമിതിയുടെ അന്വേഷണ പതിവുള്ളതാണ്. എവിടെ നിന്നാണ് ഇവർ ലോട്ടറി എടുത്തത്, ഏത് സാഹചര്യത്തിലാണ് ഇവർ കേരളത്തിലെത്തിയത് തുടങ്ങിയതെല്ലാം സമിതി വിശദമായി പരിശോധിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com