വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗിക അതിക്രമക്കേസിലെ പ്രതി ഡോ. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഡോ. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.

ഡോ. മനോജിന് എതിരെ സമാന സ്വഭാവമുള്ള പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത കാര്യം പൊലീസ് അറിയിക്കും. കോടതി ഡോ. മനോജിന്റെ അറസ്റ്റ് രണ്ടാഴ്ച കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. 2019ല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ ബലമായി ചുംബിച്ചു എന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മനോജിനെതിരെ കേസെടുത്തത്.

തുടര്‍ന്ന് വനിതാ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 2019ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com