സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം: സെപ്റ്റംബര് 14ന്

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുരസ്കാര വിതരണം നടക്കുക

dot image

തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഈ മാസം 14 ന് വൈകിട്ട് ആറു മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാര വിതരണം നിര്വഹിക്കും. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, അലന്സിയര്, വിന്സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്, എം.ജയചന്ദ്രന്,റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് 2022ലെ ചലച്ചിത്ര അവാര്ഡിന്റെ സമ്പൂര്ണ വിവരങ്ങളടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്കി പ്രകാശനം ചെയ്യും. ഭക്ഷ്യ, സിവില് സപൈ്ളസ് വകുപ്പ് മന്ത്രി ജി ആര് അനില് അനുമോദന പ്രഭാഷണം നടത്തും. വി കെ പ്രശാന്ത് എംഎല്എ, മേയര് ആര്യ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്, ജൂറി ചെയര്മാന് ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്മാന് കെ സി നാരായണന്, കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന് കരുണ്, സാംസ്കാരിക പ്രവര്ത്തക ക്ഷേമനിധി ബോര്ഡ് ചെയര്മാന് മധുപാല്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, വൈസ് ചെയര്മാന് പ്രേംകുമാര്, സെക്രട്ടറി സി അജോയ് എന്നിവര് പങ്കെടുക്കും.

dot image
To advertise here,contact us
dot image