'അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ല'; ഹൈക്കോടതി

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിലെ അപകടത്തേയും കോടതി ഓര്‍മ്മിപ്പിച്ചു
'അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ല'; ഹൈക്കോടതി

കൊച്ചി: അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അശ്ലീലത കാണുന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഇതിന്മേല്‍ സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 294 വകുപ്പ് ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.

റോഡരികില്‍ നിന്ന് വീഡിയോ കണ്ടതിന് പൊലീസ് സ്വീകരിച്ച നിയമനടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഫോണില്‍ അശ്ലീല ചിത്രങ്ങളോ ദൃശ്യങ്ങളോ സൂക്ഷിച്ച് സ്വകാര്യമായി കാണുന്നത് കുറ്റകരമായി കണക്കാക്കാനാവില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 292 വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

അശ്ലീല ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും പരസ്യ പ്രദര്‍ശനവും കുറ്റകരമാണ്. ഇതിൽ ഐപിസി 292 വകുപ്പ് അനുസരിച്ച് നിയമനടപടി സ്വീകരിക്കാം. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമോ സ്വകാര്യതയില്‍ അശ്ലീല വീഡിയോ കാണുന്നതോ രാജ്യത്ത് കുറ്റകരമല്ല. അശ്ലീല പുസ്തകം, ലഘുലേഖ, തുടങ്ങിയവയുടെ വില്‍പ്പനയും വിതരണവും കുറ്റകരമാണ് എന്നാണ് ഐപിസി 294 വകുപ്പിന്റെ നിര്‍വ്വചനമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിലെ അപകടത്തേയും കോടതി ഓര്‍മ്മിപ്പിച്ചു. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലെത്തും. ഇത് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. മൊബൈല്‍ ഫോണ്‍ വഴി വിജ്ഞാനപ്രദമായ വാര്‍ത്തകളും ദൃശ്യങ്ങളും മാതാപിതാക്കൾ കുട്ടികളെ കാണിക്കണമെന്നും ഹൈക്കോടതി വിധിയിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com