ലണ്ടനില്‍ ഷോപ്പിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന്റെ പാസ്‌പോര്‍ട്ടും പണവും നഷ്ടമായി

ലണ്ടനിലെ ഒക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങിനെത്തിയപ്പോഴാണ് ഡിഫന്‍ഡര്‍ വാഹനത്തില്‍ നിന്നും പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടത്
ലണ്ടനില്‍ ഷോപ്പിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന്റെ പാസ്‌പോര്‍ട്ടും പണവും നഷ്ടമായി

ന്യൂഡല്‍ഹി: ലണ്ടനില്‍ ഷോപ്പിങ്ങിനിടെ നടന്‍ ജോജു ജോര്‍ജ്, 'ആന്റണി' സിനിമയുടെ നിര്‍മ്മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പാസ്‌പോര്‍ട്ടും പണവും മോഷണം പോയി. ജോജുവിന്റെ പക്കലുണ്ടായിരുന്ന 2000, ഐന്‍സ്റ്റീന്റെ 9000, ഷിജോയുടെ 4000 പൗണ്ട് വീതം ആകെ 15000 പൗണ്ടാണ് നഷ്ടപ്പെട്ടത്.

ലണ്ടനിലെ ഒക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങിനെത്തിയപ്പോഴാണ് ഡിഫന്‍ഡര്‍ വാഹനത്തില്‍ നിന്നും പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടത്. പിന്നീട് ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഇടപെട്ട് പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കി.ഷോപ്പിങ്ങിനെത്തിയപ്പോള്‍ കാര്‍ സമീപത്തെ പേ ആന്‍ഡ് പാര്‍ക്കിലാണ് നിര്‍ത്തിയിട്ടിരുന്നത്.

കുറച്ച് സാധനങ്ങള്‍ വാങ്ങിയ ശേഷം ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇവ കാറില്‍ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ് നടത്തി കാറിനരികില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പണത്തിന് പുറമെ ഷോപ്പിങ് നടത്തിയ സാധനങ്ങള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയും നഷ്ടമായി.

ആന്റണി ചിത്രത്തിന്റെ പ്രമോഷനും റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ നടന്ന വള്ളംകളിയിലും പങ്കെടുക്കാനാണ് താരങ്ങള്‍ ലണ്ടനിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com