'ധാർമികതക്കെതിര്'; രാജ്യത്തെ സ്ത്രീകൾക്ക് ചുവന്ന ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ

നേരത്തെ മുടി വെട്ടുന്നതിലടക്കം സർക്കാർ നിയമം കൊണ്ട് വന്നിരുന്നു
'ധാർമികതക്കെതിര്'; രാജ്യത്തെ സ്ത്രീകൾക്ക് ചുവന്ന ലിപ്സ്റ്റിക്ക് 
നിരോധിച്ച് ഉത്തരകൊറിയ

പ്യോംങ്യാംഗ് : വിചിത്രമായ പല നിയമങ്ങൾ കൊണ്ട് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തെ പൗരന്മാരുടെ വ്യക്തി ജീവിതത്തിലും നിരന്തരം ഇടപെടുന്ന കിം ജോങ് ഉൻ സർക്കാരിന്റെ പുതിയ നിയമമാണ് ചുവന്ന ലിപ്സ്റ്റിക്ക് നിരോധനം. നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക. നേരത്തെ മുടി വെട്ടുന്നതിലടക്കം സർക്കാർ നിയമം കൊണ്ട് വന്നിരുന്നു. ചരിത്രപരമായി ഉത്തര കൊറിയയുടെ ആശയമായ കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ് എങ്കിലും പുതിയ കാലത്ത് അത് മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് നിരോധനത്തിന് കാരണമായി സർക്കാർ പറയുന്നത്.

ചുവന്ന ലിപ്സ്റ്റിക്ക് ഇട്ട സ്ത്രീകൾ കൂടുതൽ സുന്ദരികളായി കാണുമെന്നും ഇത് രാജ്യത്തിന്റെ ധാർമികതയെ ബാധിക്കുമെന്നും സർക്കാർ പുറത്തിറക്കിയ നിയമ കുറിപ്പിൽ പറയുന്നുണ്ട്. നിയമം കർശനമായി നടപ്പാക്കുമെന്നും രാജ്യത്തെ പൗരന്മാർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫാഷൻ പോലീസ് എന്ന പേരിൽ സേനയെ രൂപീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് സ്ത്രീകൾക്ക് സ്‌കിന്നി ജീൻസ് ഇടുന്നതിന് നേരത്തെ തന്നെ വിലക്കുണ്ട്.

'ധാർമികതക്കെതിര്'; രാജ്യത്തെ സ്ത്രീകൾക്ക് ചുവന്ന ലിപ്സ്റ്റിക്ക് 
നിരോധിച്ച് ഉത്തരകൊറിയ
ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

Related Stories

No stories found.
logo
Reporter Live
www.reporterlive.com