Top

'ഒരു യഥാര്‍ത്ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല'; ഉണ്ണി മുകുന്ദനെതിരെയുള്ള വിമര്‍ശനത്തില്‍ നാദിര്‍ഷ

ഉണ്ണി മുകുന്ദന്‍ പ്രത്യേക രാഷ്ടരീയ പാര്‍ട്ടിയുടെ വക്താവാണെന്നും നടന്റെ സിനിമ കാണരുതെന്നുമാണ് വിമര്‍ശകന്റെ കമന്റ്

15 Jan 2022 9:55 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരു യഥാര്‍ത്ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല; ഉണ്ണി മുകുന്ദനെതിരെയുള്ള വിമര്‍ശനത്തില്‍ നാദിര്‍ഷ
X

ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റിന് മറുപടിയുമായി സംവിധായകന്‍ നാദിര്‍ഷ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഉണ്ണി മകുന്ദന്‍ ചിത്രം മേപ്പടിയനെ പ്രശംസിച്ച് നാദിഷ എത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി യുവാവ് എത്തിയത്. നാദിര്‍ഷയുടെ പോസ്റ്റിന് ഉണ്ണി മുകുന്ദന്‍ പ്രത്യേക രാഷ്ടരീയ പാര്‍ട്ടിയുടെ വക്താവാണെന്നും നടന്റെ സിനിമ കാണരുതെന്നുമാണ് വിമര്‍ശകന്റെ കമന്റ്.

'ലോകത്ത് ഒരു കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം' എന്നാണ് വിമര്‍ശനത്തിന് നാദിര്‍ഷ മറുപടി നല്‍കിയത്.

നാദിര്‍ഷയുടെ മറുപടിക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമയെ ക്രൂശിക്കുന്നത് തെറ്റായ സമീപനമാണെന്നും അത്തരക്കാരെയാണ് ആദ്യം ഒറ്റപ്പെടുത്തേണ്ടതെന്നുമാണ് നാദിര്‍ഷക്ക് പിന്തുണയുമായി എത്തിയവര്‍ പറഞ്ഞത്. സംഭവം ആളുകള്‍ ഏറ്റെടുത്തതോടെ യുവാവ് കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

വിമര്‍ശനത്തിന് കാരണമായ നാദിര്‍ഷയുടെ പോസ്റ്റ്-'മേപ്പടിയാന്‍ കണ്ടു കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നറിയില്ല അഭിപ്രായ വ്യത്യസമുള്ളവര്‍ ക്ഷമിക്കണം'.

Next Story

Popular Stories