മോഷ്ടിച്ച ബൈക്കിൽ മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുമായി യാത്ര; യുവാവ് പിടിയിൽ

പഴങ്ങനാട് കപ്പേളപ്പടി ഭാഗത്ത് ഒരു കടയുടെ മുൻവശം വരാന്തയിൽ നിന്ന് മോഷ്ടിച്ചതാണ് ഗ്യാസ് സിലിണ്ടർ. സ്കൂട്ടർ വൈറ്റില ഹബ്ബിൽ നിന്നാണ് മോഷ്ടിച്ചത്.

dot image

കൊച്ചി: മോഷ്ടിച്ച ബൈക്കിൽ മോഷണം നടത്തിയ ഗ്യാസ് സിലിണ്ടറുമായി വരുന്ന വഴി യുവാവ് പിടിയിലായി. കുന്നത്തുനാട് പട്ടിമറ്റം പുന്നോർകോട് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ആലപ്പുഴ പള്ളിക്കൽ കട്ടാച്ചിറ മുറ്റത്തേത് കിഴക്കേതിൽ വീട്ടിൽ ഷിബു വർഗീസ് (38) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പഴങ്ങനാട് കപ്പേളപ്പടി ഭാഗത്ത് ഒരു കടയുടെ മുൻവശം വരാന്തയിൽ നിന്ന് മോഷ്ടിച്ചതാണ് ഗ്യാസ് സിലിണ്ടർ. സ്കൂട്ടർ വൈറ്റില ഹബ്ബിൽ നിന്നാണ് മോഷ്ടിച്ചത്. ജൂലൈ 18 ന് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വയോധികയുടെ മാല മോട്ടോർ സൈക്കിളിലെത്തി പൊട്ടിച്ചെടുത്ത കേസിലെ പ്രതിയെ അന്വേഷിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. നമ്പർ പ്ലേറ്റ് മാറ്റിയാണ് ഇയാൾ വാഹനം ഉപയോഗിച്ചു കൊണ്ടിരുന്നത്.

തടിയിട്ടപറമ്പ് പൊലീസ് ഇൻസ്പെക്ടർ വി എം കേഴ്സൺ, എസ് ഐ മാരായ പി എം റാസിഖ്, കെ.എ ഉണ്ണികൃഷ്ണൻ , എ.എസ്.ഐ സി.എ ഇബ്രാഹിംകുട്ടി, സി പി ഒ മാരായ അരുൺ കെ കരുണൻ, കെ. എസ് അനൂപ്, എം.എസ് നൗഫൽ, എസ് പ്രദീപ്കുമാർ , കെ.കെ ഷിബു ,വിബിൻ എൽദോസ് , കെ.ബി ഷമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dot image
To advertise here,contact us
dot image