' കീർത്തി സുരേഷും ഷൈൻ ടോമും ടെറിഫിക്ക് ആക്ടർസ് ആണ്'; നാനി
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയുക
19 March 2023 2:49 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രതിഭയും കഠിനാധ്വാനവും ഒരുപോലെയുള്ള അഭിനേതാക്കളാണ് കീർത്തിയും ഷൈൻ ടോം ചാക്കോയും എന്ന് നടൻ നാനി. തന്റെ കഥാപാത്രത്തെ അത്രമേൽ മനോഹരമായിട്ടാണ് കീർത്തി ചിത്രത്തിൽ ചെയ്തിരിക്കുന്നതെന്നും ഷൈൻ ടോം ഒരു ടെറിഫിക്ക് ആക്ടറായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും നടൻ പറഞ്ഞു.
'രണ്ടുപേരും പ്രതിഭയും കഠിനാധ്വാനവും ഒരുപോലെയുള്ള അഭിനേതാക്കളാണ്. കീർത്തി നേരത്തെമുതൽ എന്റെ സുഹൃത്താണ്. ആറ് വർഷം മുൻപാണ് 'നീനു ലോക്കൽ' എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത്. അന്ന് മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. കീർത്തിയുടെ സിനിമയോടുള്ള ആത്മസമർപ്പണം എനിക്ക് നന്നായിട്ടറിയാം. ദസറ എന്ന സിനിമയുടെ ഹൃദയം തന്നെയാണ് കീർത്തി. തന്റെ കഥാപാത്രത്തെ അത്രമേൽ മനോഹരമായിട്ടാണ് കീർത്തി അവതരിപ്പിച്ചിരിക്കുന്നത്. ഷൈനുമായി ആദ്യമായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഒരു ടെറിഫിക് ആക്ടർ ആയിട്ടാണ് ഷൈനിനെ എനിക്ക് തോന്നിയിട്ടുള്ളത്'. നാനി പറഞ്ഞു.
ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന ചിത്രം 'ദസറ'യാണ് നാനിയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ചിത്രത്തിൽ ഷൈൻ ടോം ചോക്കാ ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. മാർച്ച് 30 നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയുക. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സത്യൻ സൂര്യൻ, സംഗീതം സന്തോഷ് നാരായണൻ, എഡിറ്റർ നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിജയ് ചഗന്തി, സംഘട്ടനം റിയൽ സതീഷ്, അൻബരിവ്, പിആർഒ ശബരി.
STORY HIGHLIGHTS: Nani talks about keerthy suresh and shine tom as terriffic actors