ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് കണ്ടറിയണം, അജിത്തിനൊപ്പം ലാലേട്ടൻ; വമ്പൻ അപ്‌ഡേറ്റ് ലോഡിങ്…..

സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു

ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് കണ്ടറിയണം, അജിത്തിനൊപ്പം ലാലേട്ടൻ; വമ്പൻ അപ്‌ഡേറ്റ് ലോഡിങ്…..
dot image

അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചെയ്ത സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. ഒരു കൊമേർഷ്യൽ ആക്ഷൻ എന്റർടൈനർ ആയി പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വമ്പൻ വിജയമാണ് കൊയ്തത്. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം വീണ്ടും അജിത്തുമായി ഒരു സിനിമയ്ക്ക് തയ്യാറെടുക്കുകയാണ്‌ ആധിക്. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആണ് സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുന്നത്.

ചിത്രത്തിൽ അജിത്തിനൊപ്പം മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അജിത്തിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് മോഹൻലാലിന് എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തിൽ ദൃശ്യം 3 ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം. ചിത്രം ഏപ്രിൽ 2 ന് പുറത്തിറങ്ങും. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 'ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം.

Content Highlights: Mohanlal to join hands with Ajithkumar in his next movie with adhik ravichandran says reports

dot image
To advertise here,contact us
dot image