ഡൊമിനിക് വരുന്നു, ബസൂക്കയുടെ അവസ്ഥ എന്താണ്?; മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ഉടനെയെങ്ങാനും OTTയിൽ വരുമോ?

സമ്മിശ്ര പ്രതികരണത്തോടെ തിയേറ്ററുകളിൽ എത്തിയ ബസൂക്കയ്ക്ക് കളക്ഷനിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല

ഡൊമിനിക് വരുന്നു, ബസൂക്കയുടെ അവസ്ഥ എന്താണ്?; മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ഉടനെയെങ്ങാനും OTTയിൽ വരുമോ?
dot image

മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് ഒടിടി റിലീസാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സും ബസൂക്കയും. റിലീസ് ചെയ്തു മാസങ്ങൾ കഴിഞ്ഞിട്ടും ഈ രണ്ട് സിനിമകളെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഡൊമിനികിൻ്റെ സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഇപ്പോഴിതാ ഇതിന് പിന്നാലെ ബസൂക്ക എന്ന് സ്ട്രീം ചെയ്യും എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

സീ 5 ലൂടെ ഡിസംബര്‍ 19നാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ് സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെയും ബസൂക്കയുടെ ഒടിടി റിലീസിനെപ്പറ്റി അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല. നേരത്തെ ഡൊമിനികിനൊപ്പം ബസൂക്കയുടെ സ്ട്രീമിങ് അവകാശവും സീ 5 സ്വന്തമാക്കിയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. നിര്‍മ്മാതാവ് ബാദുഷ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാൽ തുടർന്ന് ഇതിനെപ്പറ്റി നിർമാതാവിന്റെ ഭാഗത്തുനിന്നും അപ്ഡേറ്റ് ഒന്നും വന്നിരുന്നില്ല. ഡൊമിനിക് ഒടിടിയിലെത്തുന്നതിന് പിന്നാലെ ബസൂക്കയും സ്ട്രീമിങ് ആരംഭിക്കുമെന്നാണ് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ.

സമ്മിശ്ര പ്രതികരണത്തോടെ തിയേറ്ററുകളിൽ എത്തിയ ബസൂക്കയ്ക്ക് കളക്ഷനിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഡീനോ ഡെന്നിസ് ആണ് സിനിമ സംവിധാനം ചെയ്തത്.

ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. അതേസമയം, ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഡൊമിനിക് രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തില്‍, ഇവര്‍ക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Content Highlights : Fans about Mammootty film Bazooka and Dominic OTT update

dot image
To advertise here,contact us
dot image