ബാഹുബലിയും കൽക്കിയും ഒന്നുമല്ല, വരാൻ പോകുന്നതല്ലേ ബ്രഹ്മാണ്ഡം; സിഗ്‌നൽ നൽകി രാജമൗലി

എന്താണ് അദ്ദേഹം ഒരുക്കിവെച്ച സർപ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

dot image

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. എന്നാൽ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ നടനോ സംവിധായകനോ ഇതുവരെ പങ്കുവെച്ചിട്ടും ഇല്ല. സിനിമയുടെ ഓരോ റിപ്പോർട്ടുകളിലും ആരാധകരുടെ ആവേശം ആകട്ടെ വലുതാണ്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് താത്കാലിക ആശ്വാസം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സംവിധായകൻ രാജമൗലി. എസ്എസ്എംബി 29 യുടെ അപ്ഡേറ്റ് നവംബറിൽ എത്തും. പോസ്റ്റ് പങ്കിട്ട് രാജമൗലി താന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട സിനിമാപ്രേമികളേ, മഹേഷിന്റെ ആരാധകരേ, ചിത്രീകരണം ആരംഭിച്ചിട്ട് കുറച്ചു കാലമായി, ചിത്രത്തെക്കുറിച്ച് അറിയാനുള്ള നിങ്ങളുടെ ആകാംക്ഷയെ ഞങ്ങൾ ഏറെ വിലമതിക്കുന്നു. എന്നിരുന്നാലും, ഈ സിനിമയുടെ കഥയും വ്യാപ്തിയും വളരെ വലുതാണ്. എന്നാല്‍ കേവലം ചിത്രങ്ങള്‍ക്കോ പത്രസമ്മേളനങ്ങള്‍ക്കോ സിനിമയുടെ ആഴമുള്ള പ്രമേയത്തോട് നീതി പുലർത്താൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു.

നിങ്ങൾ സൃഷ്ടിക്കുന്ന ജിജ്ഞാസ, സിനിമയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ, ഇതിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ഒരുങ്ങുകയാണ്. ഇത് 2025 നവംബറിൽ പുറത്ത് വിടും. മുമ്പ് ഒരിക്കലും കാണാത്ത ഒരു വെളിപ്പെടുത്തലാക്കി ഇതിനെ മാറ്റാൻ ഞങ്ങൾ ശ്രമിക്കുകയാണ്. നിങ്ങളുടെ ക്ഷമയോടെയുള്ള കാത്തിരിപ്പി എല്ലാവർക്കും നന്ദി,' രാജമൗലി കുറിച്ചു. ഒപ്പം ഒരു പോസ്റ്ററും രാജമൗലി പങ്കിട്ടിട്ടുണ്ട്. മഹേഷ് ബാബുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്.

രാജമൗലിയുടെ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്താണ് അദ്ദേഹം ആരാധകർക്ക് ഒരുക്കിവെച്ച സർപ്രൈസ് എന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ. ഫസ്റ്റ് ലുക്ക് പോസ്റ്റർ ആവാം എന്നും സിനിമയുടെ ടൈറ്റിൽ

അനൗൺസ്‌മെന്റ് ആകാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ടീസർ ആകാം എന്നും ആരാധകർ പറയുന്നുണ്ട്.

Content Highlights: Rajamouli shares update on Mahesh Babu's movie

dot image
To advertise here,contact us
dot image