ഫഹദോ വടിവേലുവോ… ആരാകും കൂടുതൽ സ്കോർ ചെയ്യുക? ഞെട്ടിച്ച് മാരീശൻ ടീസർ

ചിത്രം 2025 ജൂലൈയിൽ റിലീസ് ചെയ്യും

dot image

മാമന്നൻ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. വലിയ പ്രതീക്ഷയിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. തമാശകളും ത്രില്ലിംഗ് നിമിഷങ്ങളുമെല്ലാം നിറഞ്ഞ ഒരു ഗംഭീര ചിത്രമാകും മാരീശൻ എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ.

ഫീൽ ഗുഡ് രീതിയിലാണ് ഒരു മിനിറ്റ് 23 സെക്കന്റുകളുള്ള ടീസർ ആരംഭിക്കുന്നത്. പിന്നീട് അത് ഗൗരവമേറിയ തരത്തിലേക്ക് മാറുന്നുണ്ട്. ഫഹദ്, വടിവേലു എന്നിവരുടെ അത്യുഗ്രൻ പ്രകടനങ്ങൾ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ചിത്രം 20205 ജൂലൈയിൽ റിലീസ് ചെയ്യും.

സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ റോഡ്-കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമയായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. മാമന്നന് പിന്നാലെ ഫഹദ് ഫാസില്‍ - വടിവേലു ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് സിനിമയ്ക്ക് ഹൈപ്പ് നൽകുന്ന പ്രധാന കാരണം.

സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശന്‍. യുവൻ ശങ്കർ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

Content Highlights: Mareesan movie teaser out

dot image
To advertise here,contact us
dot image