
ആദ്യവരവിൽ പരാജയമാവുകയും റീ റിലീസിൽ വമ്പൻ കളക്ഷൻ നേടുകയുമെന്ന അപൂർവ്വ നേട്ടമാണ് മഹേഷ് ബാബു ചിത്രം 'ഖലീജ' കൈവരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ത്രിവിക്രം ഒരുക്കിയ ഖലീജ റീ റീലീസ് ചെയ്‌തത്. മൂന്ന് ദിവസം പിന്നിടുമ്പോൾ സിനിമയുടെ കളക്ഷൻ 10 കോടിക്ക് മുകളിലാണ്.
സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മൂന്ന് ദിവസം കൊണ്ട് സിനിമ 11.83 കോടിയാണ് നേടിയിരിക്കുന്നത്. ഇത് തെലുങ്ക് സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു റെക്കോർഡാണ്. 10 കോടിക്ക് മുകളിൽ കളകക്ഷൻ നേടുന്ന ആദ്യ തെലുങ്ക് റീ റിലീസാണ് ഖലീജ. ആദ്യദിനത്തിൽ ആഗോളതലത്തിൽ 8.26 കോടിയായിരുന്നു സിനിമയുടെ റീ റിലീസ് കളക്ഷൻ എന്നതും ശ്രദ്ധേയമാണ്.
Raju’s Rage is Real,
— Khaleja4K (@KhalejaTheFilm) June 2, 2025
Box-Office Numbers are Surreal 🥵#Khaleja4K smashes records as the first Telugu re-release to cross ten crore, raking in ₹11.83 crore in just 3 days💥💥@urstrulyMahesh #RecordBreakingKhaleja4K pic.twitter.com/vjV0Zbtzcg
2010 ൽ ആയിരുന്നു മഹേഷ് ബാബു നായകനായ ഖലീജ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാൻ ബേസ് കൂടിയത്. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനത്തോട് അനുബന്ധിച്ചാണ് സിനിമ തിയേറ്ററിൽ എത്തിയത്.
അതേസമയം എസ് എസ് രാജമൗലി സംവിയോധനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോൾ അഭിനയിക്കുന്നത്. 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേര് നല്കിയിരിക്കുനന് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ്. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Khaleja movie Re Release collection report